ഒരു പഞ്ചായത്ത്; ഭരിക്കാൻ ഒരു കുടുംബത്തിലെ 5 പേർ

ഹൈദരാബാദ് ∙ തെലങ്കാനയിലെ ഭൂതംപള്ളി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് ‘ഒരു കുടുംബം’. ഗ്രാമപഞ്ചായത്ത് തലവൻ (സർപാഞ്ച്) ആയി റെഡ്ഡി ശങ്കർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അമ്മ, ഭാര്യ, സഹോദരൻ, സഹോദരഭാര്യ എന്നിവർ വാർഡ് അംഗങ്ങളായി. പിന്നീട് ഭാര്യയെ ഉപസർപാഞ്ച് ആയും തിരഞ്ഞെടുത്തു.

പഞ്ചായത്തിൽ ആകെ 8 വാർഡുകൾ മാത്രമാണുള്ളത്. തെലങ്കാനയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ജൂലൈ 21നും രണ്ടാം ഘട്ടം ജനുവരി 25 നുമാണ് നടന്നത്. മൂന്നാമത്തെ ഘട്ടം നാളെ നടക്കും.