ഡെറാഡൂൺ ∙ ഭരണമികവിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് റിപ്പബ്ലിക് ദിനത്തിൽ ഏറ്റുവാങ്ങിയ മുഖ്യവിദ്യാഭ്യാസ ഓഫിസറെ മണിക്കൂറുകൾക്കകം അഴിമതിക്കുറ്റം ആരോപിച്ച് സ്ഥലം മാറ്റിയത് വിവാദമായി.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥനായ ജഗ്‍മോഹൻ സോണി കേന്ദ്രമന്ത്രിയുടെ കയ്യിൽ നിന്ന് മന്ത്രി ഹരാക് സിങ് റാവത്ത് പങ്കെടുത്ത ചടങ്ങിലാണ് അവാർഡ് വാങ്ങിയത്.
മണിക്കൂറുകൾക്കകം അദ്ദേഹത്തെ സ്ഥാനത്തു നിന്നു നീക്കി. ആരോപണം അടിസ്ഥാനരഹിതമാണെന്നു ജഗ്‍മോഹൻ പ്രതികരിച്ചു.