അപകീർത്തി കേസ്: പ്രിയാ രമണി 25ന് ഹാജരാകണം

akbar-priya-ramani
SHARE

ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രിയും പ്രമുഖ മാധ്യമപ്രവർത്തകനുമായ എം.ജെ. അക്ബർ നൽകിയ അപകീർത്തി കേസിൽ മാധ്യമപ്രവർത്തക പ്രിയാ രമണി ഫെബ്രുവരി 25നു ഹാജരാകണമെന്നു കോടതി. പ്രിയാ രമണിയെ വിസ്തരിക്കണമെന്ന അക്ബറിന്റെ വാദം അംഗീകരിച്ചാണ് അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് സമർ വിശാലിന്റെ ഉത്തരവ്. 

മാധ്യമരംഗത്ത് ഒപ്പം പ്രവർത്തിക്കുന്നതിനിടെ അക്ബർ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പ്രിയാ രമണി ആരോപിച്ചത്. മറ്റ് ഏതാനും സഹപ്രവർത്തകർ കൂടി ആരോപണവുമായി രംഗത്തുവന്നതോടെ അക്ബർ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA