ആറു മാസം പിന്നിട്ട ഗർഭം അലസിപ്പിക്കാനാവില്ല: കൊൽക്കത്ത ഹൈക്കോടതി

baby-pregnant
SHARE

കൊൽക്കത്ത ∙ ജനിതകവൈകല്യ സാധ്യതയുടെ പേരിൽ 26 ആഴ്ചയായ ഗർഭം അലസിപ്പിക്കാനുള്ള അനുമതി നൽകാൻ കൊൽക്കത്ത ഹൈക്കോടതി വിസ്സമ്മതിച്ചു. ഭ്രൂണത്തിനു അവയവ വളർച്ചയെത്തിയതായും അമ്മയുടെ ജീവൻ അപകടത്തിലല്ലെന്നും ചൂണ്ടിക്കാട്ടിയാണു സ്ത്രീയുടെ അപേക്ഷ തള്ളിയത്.

ഗർഭസ്ഥ ശിശുവിനു ജനിതകവൈകല്യം മൂലമുള്ള ഡൗൺ സിൻഡ്രോം ഉള്ളതായി സർക്കാർ ഉടമസ്ഥതയിലുള്ള എസ്എസ്കെഎം ആശുപത്രിയുടെ മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിലുണ്ട്.

പ്രസവം യഥാസമയം നടന്നാൽ കുട്ടിയുടെ നില മെച്ചപ്പെട്ടേക്കുമെന്നും ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു.

ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണു സ്ത്രീയുടെ അഭിഭാഷകൻ വാദിച്ചത്. ഗർഭസ്ഥശിശുവിന്റെ അവകാശം കൂടി കോടതി പരിഗണിക്കുന്നതായി ഉത്തരവിൽ ജസ്റ്റിസ് തപബ്രത ചക്രവർത്തി വ്യക്തമാക്കി. ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷയെ അഡീഷനൽ അഡ്വക്കറ്റ് ജനറലും എതിർത്തു.

അതേസമയം, ലൈംഗിക പീഡനത്തിന് ഇരയായ യുവതിയുടെ 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ രാജസ്ഥാൻ ഹൈക്കോടതി അനുമതി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA