ചിതാഭസ്മ നിമജ്ജന യാത്ര: ആദ്യകാല ദൃശ്യം ഡിജിറ്റലിൽ

-Gandhi-President
SHARE

ന്യൂഡൽഹി ∙ വിഷാദം തളം കെട്ടിയ അന്തരീക്ഷത്തി‍ൽ ആ ജാഥ സാവധാനം നീങ്ങി നർമദാ നദിയുടെ തീരം പുൽകി. 1948 ജനുവരി 30നു വെടിയേറ്റു രക്തസാക്ഷിത്വം വരിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മ നിമജ്ജനം മധ്യപ്രദേശിലെ ജബൽപുരിൽ നടന്നതിന്റെ പഴയ വിഡിയോ ദൃശ്യങ്ങളിലാണു ചരിത്രത്തിന്റെ സ്പന്ദനമുള്ളത്. 

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ഇന്ദിരാ ഗാന്ധി നാഷനൽ സെന്റർ ഫോർ ദി ആർട്സ് മുൻകയ്യെടുത്താണു 8.16 മിനിറ്റ് ദൈർഘ്യമുള്ള 16 എംഎം നിശബ്ദ വർണചിത്രം ഡിജിറ്റൈസ് ചെയ്തു പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി ദൃശ്യങ്ങൾ കൈമാറിയതു നാഷനൽ ആർക്കൈവ്സും.  

ഗാന്ധിജിയുടെ ചിതാഭസ്മം വിവിധഭാഗങ്ങളിൽ, വിവിധ കാലങ്ങളിലായി നിമജ്ജനം ചെയ്തിട്ടുണ്ട്. രക്തസാക്ഷിത്വം വരിച്ച് 12 ദിവസം കഴിഞ്ഞ്, 1948 ഫെബ്രുവരി 12 നായിരുന്നു ജബൽപുരിലെ ചടങ്ങ്. ലിയനഡ് തിയോളജിക്കൽ കോളജിലെ പ്രഫസർ ജയിംസ് ഇ. മക്എൽഡോവ്‌നിയാണ് ദൃശ്യങ്ങൾ പകർത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA