ഗാന്ധിവധം പുനഃസൃഷ്ടിച്ച് ഹിന്ദുമഹാസഭ; ‘വെടിയുതിർത്ത് ’ വനിതാ നേതാവ്

അലിഗഡ് ∙ മഹാത്മാഗാന്ധിയുടെ രൂപമുണ്ടാക്കി അതിനു നേരെ വെടിയുതിർത്ത്, ‘ഗാന്ധിവധം’ പുനഃസൃഷ്ടിച്ച് ഹിന്ദു മഹാസഭ. ഇതിനു ശേഷം നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നടത്തുകയും മധുര വിതരണം നടത്തുകയും ചെയ്തു. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ, ഗോഡ്സെയെ അനുസ്മരിച്ച് ശൗര്യ ദിനം ആചരിക്കുകയായിരുന്നു സംഘടന.

ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുൻ പാണ്ഡെയാണ് കളിത്തോക്കു കൊണ്ടു വെടിയുതിർത്തത്. ഗാന്ധിജിയുടെ കോലത്തിൽ നിന്ന് അപ്പോൾ രക്തമൊഴുകുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഈ കോലം പ്രവർത്തകർ കത്തിക്കുകയും ചെയ്തു.

ജനുവരി 30 ന് ശൗര്യദിനമായി ഹിന്ദുമഹാസഭ ആചരിക്കുന്നത് പതിവാണ്.