പാർട്ടി ഏതായാലും മണ്ഡ്യയിൽ നിന്ന് മൽസരിക്കും: സുമലത
ബെംഗളൂരു∙ കർണാടകയിലെ മണ്ഡ്യയിൽ നിന്നു ലോക്സഭയിലേക്ക് ഏതു പാർട്ടി ടിക്കറ്റിലും മൽസരിക്കാൻ തയാറെന്നു നടി സുമലത. ഭർത്താവ് അംബരീഷ് പ്രതിനിധീകരിച്ചിരുന്ന പാർട്ടിയായതിനാലാണ് കോൺഗ്രസ് ടിക്കറ്റ് സ്വാഭാവികമായും തേടുന്നത്. എന്നാൽ പാർട്ടി നോക്കാതെ മൽസരിക്കണമെന്ന് അദ്ദേഹത്തിന്റെ ആരാധകർ സമ്മർദം

ബെംഗളൂരു∙ കർണാടകയിലെ മണ്ഡ്യയിൽ നിന്നു ലോക്സഭയിലേക്ക് ഏതു പാർട്ടി ടിക്കറ്റിലും മൽസരിക്കാൻ തയാറെന്നു നടി സുമലത. ഭർത്താവ് അംബരീഷ് പ്രതിനിധീകരിച്ചിരുന്ന പാർട്ടിയായതിനാലാണ് കോൺഗ്രസ് ടിക്കറ്റ് സ്വാഭാവികമായും തേടുന്നത്. എന്നാൽ പാർട്ടി നോക്കാതെ മൽസരിക്കണമെന്ന് അദ്ദേഹത്തിന്റെ ആരാധകർ സമ്മർദം ചെലുത്തുന്നുണ്ട്.
മണ്ഡ്യയിലെ ജനങ്ങൾക്കു വേണ്ടി നിലകൊള്ളുമെന്ന് അംബരീഷ് മരിക്കും മുൻപു വാക്കുകൊടുത്തിയിട്ടുണ്ട്. മണ്ഡ്യ തന്ന സൗഭാഗ്യങ്ങൾ മടക്കിക്കൊടുക്കുകയും വേണം. അതിനായാണു രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നതെന്നും സുമലത പറഞ്ഞു.
ശക്തികേന്ദ്രമായ മണ്ഡ്യയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ മൽസരിപ്പിക്കാനുള്ള തയാറെടുപ്പിലാണു ജനതാദൾ (എസ്). ലോക്സഭാ സീറ്റ് വിഭജന ചർച്ചകൾ ഇരുകക്ഷികൾക്കും ഇടയിൽ തുടരുന്നതിനിടെ, ദളിന്റെ സിറ്റിങ് സീറ്റായ മണ്ഡ്യ കോൺഗ്രസ് ചോദിക്കാനിടയില്ല.
English Summary: Growing pressure within the Congress to field Sumalatha Ambareesh in Mandya