സിനിമാ ബന്ധങ്ങൾ വഴിയും സമ്മർദം തുടർന്ന് സുമലത
മണ്ഡ്യ ലോക്സഭാ സീറ്റിനായി നടി സുമലത സിനിമാ ബന്ധങ്ങൾ ഉപയോഗിച്ചും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ സമ്മർദം ചെലുത്തുന്നതായി സൂചന. | Sumalatha | Manorama News

ബെംഗളൂരു∙ മണ്ഡ്യ ലോക്സഭാ സീറ്റിനായി നടി സുമലത സിനിമാ ബന്ധങ്ങൾ ഉപയോഗിച്ചും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ സമ്മർദം ചെലുത്തുന്നതായി സൂചന. കുടുംബ സുഹൃത്തുക്കളും നടൻമാരുമായ ചിരഞ്ജീവിയും കമൽഹാസനും ഇതിനായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചതായാണ് അഭ്യൂഹം.
ജനതാദൾ–എസ് സ്ഥാനാർഥിയായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ പ്രചാരണം തുടങ്ങിയെങ്കിലും മണ്ഡ്യയുടെ കാര്യത്തിൽ പുനരാലോചന നടത്താൻ കോൺഗ്രസിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട്.
അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തക സമിതിക്കു മുന്നോടിയായി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർട്ടിയുടെ സിറ്റിങ് സീറ്റുകൾ ദളിന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. ചിക്കബെല്ലാപുര, തുമക്കൂരു സീറ്റുകൾ ദൾ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണിത്.