മകൻ ബിജെപി സ്ഥാനാർഥി; കോൺ.നേതാവിന് എതിരെ രോഷം
മുംബൈ ∙ മകൻ സുജയ് പാട്ടീൽ ബിജെപിയിൽ ചേർന്നതിനു പിന്നാലെ മഹാരാഷ്ട്ര കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിനെതിരെ കലാപക്കൊടി ഉയർത്തി നേതാക്കളും അണികളും. അഹമ്മദ്നഗറിൽ നിന്നുളള നേതാവും രാധാകൃഷ്ണയുടെ എതിരാളിയുമായ ബാലാസാഹെബ് തോറാട്ടാണു പരസ്യമായി രംഗത്തെത്തിയത്. പുതിയ സംഭവവികാസങ്ങളുടെ

മുംബൈ ∙ മകൻ സുജയ് പാട്ടീൽ ബിജെപിയിൽ ചേർന്നതിനു പിന്നാലെ മഹാരാഷ്ട്ര കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിനെതിരെ കലാപക്കൊടി ഉയർത്തി നേതാക്കളും അണികളും. അഹമ്മദ്നഗറിൽ നിന്നുളള നേതാവും രാധാകൃഷ്ണയുടെ എതിരാളിയുമായ ബാലാസാഹെബ് തോറാട്ടാണു പരസ്യമായി രംഗത്തെത്തിയത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പാട്ടീലിനെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു.
പാർട്ടി സ്ക്രീനിങ് കമ്മിറ്റിയിലെ പ്രധാനിയായ വിഖെ പാട്ടീലിന് സ്വന്തം മകനെ നിലയ്ക്കു നിർത്താൻ കഴിയില്ലെങ്കിൽ പിന്നെ എങ്ങനെ പാർട്ടിയെ നയിക്കാനാകുമെന്നാണു മുൻ മന്ത്രി കൂടിയായ തോറാട്ടിന്റെ ചോദ്യം. എന്നാൽ മകൻ ബിജെപിയിലേക്കു പോയത് തന്റെ സമ്മതത്തോടെയല്ലെന്നും പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കില്ലെന്നും പാട്ടീൽ പറഞ്ഞു. ഹൈക്കമാൻഡിനു വിശദീകരണം നൽകുമെന്നും പാർട്ടി നിർദേശങ്ങൾ അനുസരിക്കുമെന്നും കൂട്ടിച്ചേർത്തു.