നിങ്ങളുടെ ‘ചൗക്കിദാർ’ തലയുർത്തി നിന്ന്, രാജ്യത്തെ സേവിക്കുകയാണ്. ഒറ്റയ്ക്കല്ല. | Modi urges supporters to take 'main bhi chowkidar' pledge | Manorama News

നിങ്ങളുടെ ‘ചൗക്കിദാർ’ തലയുർത്തി നിന്ന്, രാജ്യത്തെ സേവിക്കുകയാണ്. ഒറ്റയ്ക്കല്ല. | Modi urges supporters to take 'main bhi chowkidar' pledge | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഞാനും കാവൽക്കാരൻ എന്ന അർഥത്തിൽ, ‘മേ ഭീ ചൗക്കിദാർ’ എന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ചൗക്കിദാർ ചോർ ഹേ (കാവൽക്കാരൻ കള്ളൻ) ആരോപണത്തിനു മറുപടിയായി മോദി കുറിച്ച ‘മേം ഭീ ചൗക്കിദാർ’ നിമിഷങ്ങൾക്കകം ട്വിറ്ററിൽ തരംഗമായി. 

നിങ്ങളുടെ ‘ചൗക്കിദാർ’ തലയുർത്തി നിന്ന്, രാജ്യത്തെ സേവിക്കുകയാണ്. ഒറ്റയ്ക്കല്ല. അഴിമതിക്കും അഴുക്കിനും സാമൂഹിക വിപത്തിനുമെതിരെ പോരടിക്കുന്നവരെല്ലാം ചാക്കിദാറുമാരാണ്; ഇന്ത്യയുടെ മേൽഗതിക്കായി കഠിനാധ്വാനം ചെയ്യുന്നവരെല്ലാം ചാക്കിദാറുമാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു, ഞാനും ചൗക്കിദാറാണ്.– മോദി കുറിച്ചു.  

ADVERTISEMENT

ഓരോ വീടിന്റെയും കാവൽക്കാരനാവുന്നതിൽ അഭിമാനിക്കാനും അതുവഴി രാജ്യത്തിന്റെ കാവൽക്കാരനാണെന്ന് ഓർമിപ്പിക്കാനും ആഹ്വാനം ചെയ്യുന്നതാണ് ഒപ്പമുള്ള 3 മിനിട്ട് വിഡിയോ. മോദിക്കെതിരെ റഫാൽ അഴിമതിക്കേസ് അടക്കം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഉയർത്തിയ കാവൽ‌ക്കാരൻ ക‌‌ള്ളനാണെന്ന മുദ്രാവാക്യം കോൺഗ്രസിന്റെ പ്രചാരണ വേദികളിൽ സ്വീകാര്യത നേടിയിരുന്നു. 

സ്വയം മാർക്കിട്ട് മോദി, 95%

ADVERTISEMENT

ന്യൂഡൽഹി∙ വാഗ്ദാനങ്ങളിൽ 95 ശതമാനവും പൂർത്തിയാക്കിയെന്നു പ്രഖ്യാപിച്ചു തി‌രഞ്ഞെടുപ്പു ഗോദയിൽ, ബിജെപിയുടെ പ്രോഗ്രസ് കാർഡുമെത്തും. കള്ളപ്പണം മുഴുവൻ തിരികെ കൊണ്ടുവന്നാൽ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ  15 ലക്ഷം രൂപ വീതം എത്തുമെന്ന മട്ടിലുള്ള മോദിയുടെ പ്രസംഗം അടക്കം എടുത്തുകാട്ടി പ്രതിപക്ഷം വിമർശനം കടുപ്പിക്കുന്നതിനിടെയാണ് ഈ നീക്കം.

2014 ലെ തിരഞ്ഞെടുപ്പു ഘട്ടത്തിൽ നൽകിയ 549 വാഗ്ദാനങ്ങളിൽ 520 ലേറെയും നിറവേറ്റിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കുകയോ തുടക്കമിടുകയോ ചെയ്തിട്ടുണ്ട്. കൂടുതൽ സമയം ആവശ്യമായ ചിലതു മാ‌ത്രമാണ് ശേഷിക്കുന്നതെന്നാണ് വാദം. 

ADVERTISEMENT

English Summary: Prime Minister Narendra Modi Saturday urged his supporters to take the 'main bhi chowkidar' (I too am watchman) pledge and said he was not alone in the fight against graft and social evils