1000 കർഷകർ വീതം മത്സരിക്കണമെന്നു കവിത കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്തു. സംഗതി നടന്നു. വാരാണസിയിലും അമേഠിയിലുമല്ല, കവിത മത്സരിക്കുന്ന നിസാമാബാദിൽ തന്നെ ! | Manorama Election News ∙ General Elections 2019 ∙ Lok Sabha Elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ ‘‘എന്റെ ഐഡിയ ആയിപ്പോയി; ഇല്ലെങ്കിൽ...’’ ‘മഹേഷിന്റെ പ്രതികാരം’ സിനിമയിൽ പറഞ്ഞതുപോലെയായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയുടെ അവസ്ഥ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കർഷകരുടെ അവസ്ഥ ബോധ്യപ്പെടുത്തിക്കൊടുക്കാൻ അവരുടെ മണ്ഡലങ്ങളിൽ 1000 കർഷകർ വീതം മത്സരിക്കണമെന്നു കവിത കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്തു. സംഗതി നടന്നു. വാരാണസിയിലും അമേഠിയിലുമല്ല, കവിത മത്സരിക്കുന്ന നിസാമാബാദിൽ തന്നെ !

ADVERTISEMENT

പത്രിക നൽകിയത് ഇരുനൂറിലേറെ കർഷകരടക്കം 245 പേർ. സൂക്ഷ്മപരിശോധനയിൽ തള്ളപ്പെട്ടതും പിൻവലിച്ചതുമായ പത്രികകൾ കഴിഞ്ഞ് ഇപ്പോൾ ബാക്കി 189. ഇന്നാണു പിൻവലിക്കാനുള്ള അവസാന തീയതി. പലരെയും പിന്തിരിപ്പിക്കാൻ ശ്രമം സജീവം. സ്ഥാനാർഥികളുടെ എണ്ണം 96 കവിഞ്ഞാൽ വോട്ടിങ് യന്ത്രം പറ്റില്ലെന്നതിനാൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതും തിരഞ്ഞെടുപ്പു കമ്മിഷൻ പരിഗണിക്കേണ്ടിവരും.

മഞ്ഞളിനു താങ്ങുവില കൂട്ടുക, നിസാമാബാദ് ആസ്ഥാനമായി മഞ്ഞൾ ബോർഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പായില്ലെന്നതാണു കർഷകരുടെ പ്രതിഷേധത്തിനു കാരണം.