ന്യൂഡൽഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ പീഡനാരോപണം ഉന്നയിച്ചതിനു പിന്നിൽ, അനിൽ അംബാനിക്ക് അനുകൂലമായി സുപ്രീം കോടതി വിധി തിരുത്തിയതിന് പുറത്താക്കപ്പെട്ട | Justice Ranjan Gogoi | Manorama News

ന്യൂഡൽഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ പീഡനാരോപണം ഉന്നയിച്ചതിനു പിന്നിൽ, അനിൽ അംബാനിക്ക് അനുകൂലമായി സുപ്രീം കോടതി വിധി തിരുത്തിയതിന് പുറത്താക്കപ്പെട്ട 2 കോർട്ട് മാസ്റ്റർമാർ ഒത്തുകളിച്ചെന്ന് സത്യവാങ്മൂലം. സുപ്രീം കോടതിക്കു രഹസ്യരേഖയായി അഭിഭാഷകൻ ഉത്സവ് ബെയിൻസ് നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം.
ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പിടിച്ചെടുക്കാൻ സിബിഐ, ഇന്റലിജൻസ് ബ്യൂറോ മേധാവികളെയും ഡൽഹി പൊലീസ് കമ്മിഷണറെയും വിളിച്ചുവരുത്തി സുപ്രീം കോടതി നിർദേശം നൽകി. തന്റെ പക്കലുണ്ടെന്ന് അഭിഭാഷകൻ പറയുന്ന കൂടുതൽ വിവരങ്ങൾ സത്യവാങ്മൂലമായി നൽകാനും കോടതി നിർദേശിച്ചു. പീഡനാരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും.
സുപ്രീം കോടതിയിലെ ചില ജഡ്ജിമാരിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാൻ തങ്ങൾക്കു സാധിക്കുമെന്ന് ഇടനിലക്കാരെന്ന് അവകാശപ്പെട്ട ചിലർ പറഞ്ഞതായി സത്യവാങ്മൂലത്തിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അത്തരം ഇടനിലക്കാർക്ക് സംവിധാനത്തിൽ സ്ഥാനമില്ലെന്നും അതീവ ഗുരുതരമായ ആരോപണം വിട്ടുകളയാനാവില്ലെന്നും ജഡ്ജിമാരായ അരുൺ മിശ്ര, റോഹിന്റൻ നരിമാൻ, ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇടനില ആരോപണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി സൂചിപ്പിച്ചു.
റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) ചെയർമാൻ അനിൽ അംബാനിക്ക് അനുകൂലമായി കോടതിയുത്തരവു തിരുത്തിയതിന് തപൻ കുമാർ ചക്രവർത്തി, മാനവ് ശർമ എന്നിവരാണ് രണ്ടുമാസം മുൻപ് സുപ്രീം കോടതിയിൽ നിന്നു പുറത്താക്കപ്പെട്ടത്. ഇവരും മറ്റു ചിലരുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് ഉത്സവ് ബെയിൻസ് സത്യവാങ്മൂലം നൽകിയത്.
പീഡനാരോപണം ഉന്നയിച്ച സുപ്രീം കോടതി മുൻ ജീവനക്കാരിക്കായി ഹാജരാകാനും പത്രസമ്മേളനം സംഘടിപ്പിക്കാനും തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തെന്ന് കഴിഞ്ഞദിവസം ഇദ്ദേഹം മറ്റൊരു സത്യവാങ്മൂലം നൽകിയിരുന്നു. ഇതിൽ ജെറ്റ് എയർവെയ്സ് മേധാവി നരേഷ് ഗോയൽ, ദാവൂദ് ഇബ്രാഹിം, തട്ടിപ്പു പശ്ചാത്തലമുള്ള റൊമേഷ് ശർമ്മ തുടങ്ങിയവരെ പരാമർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് ഉത്സവ് നിലപാടെടുത്തു.
ഇതേസമയം, ഉത്സവിന്റെ സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ട നടപടികൾ പീഡനാരോപണത്തെക്കുറിച്ച് സുപ്രീം കോടതി ജഡ്ജിമാരുടെ സമിതി നടത്തുന്ന അന്വേഷണത്തെ ബാധിക്കാൻ പാടില്ലെന്ന് അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു; ഇല്ലെന്നു കോടതി വ്യക്തമാക്കി.