കേസിൽ നിന്ന് ‘എക്സിറ്റ്’; കോൺഗ്രസിനെതിരായ കേസുകൾ അനിൽ അമ്പാനി പിൻവലിക്കുന്നു
അഹമ്മദാബാദ് ∙ റഫാൽ അഴിമതിയുമായി ബന്ധപ്പെട്ടു കോൺഗ്രസ് നേതാക്കൾക്കെതിരെ നൽകിയ മാനനഷ്ടക്കേസുകൾ അനിൽ അംബാനി പിൻവലിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ അംബാനിയുടെ ഈ നീക്കം രാഷ്ട്രീയരംഗത്ത് കൗതുകമുണർത്തി. കേസിൽനിന്നു പിന്മാറാനുള്ള തീരുമാനം റിലയൻസ് ഗ്രൂപ്പ് അറിയിച്ചതായും

അഹമ്മദാബാദ് ∙ റഫാൽ അഴിമതിയുമായി ബന്ധപ്പെട്ടു കോൺഗ്രസ് നേതാക്കൾക്കെതിരെ നൽകിയ മാനനഷ്ടക്കേസുകൾ അനിൽ അംബാനി പിൻവലിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ അംബാനിയുടെ ഈ നീക്കം രാഷ്ട്രീയരംഗത്ത് കൗതുകമുണർത്തി.
കേസിൽനിന്നു പിന്മാറാനുള്ള തീരുമാനം റിലയൻസ് ഗ്രൂപ്പ് അറിയിച്ചതായും ഇക്കാര്യം എതിർകക്ഷികൾക്കു കൈമാറിയെന്നും റിലയൻസ് അഭിഭാഷകൻ വ്യക്തമാക്കി. കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡിന്റെ അഭിഭാഷകനും ഇതു സ്ഥിരീകരിച്ചു. വേനലവധി കഴിഞ്ഞു കോടതി തുറക്കുന്നതോടെ കേസ് പിൻവലിച്ചുള്ള നടപടികളുണ്ടാകും.
റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു റിലയൻസ് കമ്പനികൾ അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 25നാണു കേസുകൾ ഫയൽ ചെയ്തത്. നാഷനൽ ഹെറൾഡ് പ്രസാധകരായ അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡ്, പത്രാധിപർ സഫർ ആഗ, ലേഖകൻ വിശ്വദീപക് എന്നിവർക്കെതിരെയായിരുന്നു ഒരു കേസ്.
കോൺഗ്രസ് നേതാക്കളായ ഗുജറാത്ത് കോൺഗ്രസ് വക്താവ് ശക്തിസിങ് ഗോഹിൽ, ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല, ഉമ്മൻ ചാണ്ടി, അഭിഷേക് സിങ്‌വി തുടങ്ങിയവർക്കെതിരെയാണു മറ്റൊരു കേസ്. റിലയൻസ് കമ്പനികളായ റിലയൻസ് ഡിഫൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് ഏയ്റോസ്ട്രക്ചർ എന്നിവ ചേർന്നാണ് കേസ് കൊടുത്തത്.