ബജറ്റ് വിമർശകർ ലോകദ്വേഷികൾ: പ്രധാനമന്ത്രി മോദി

വാരാണസി ∙ പുത്തൻ ഇന്ത്യ ഉയർന്നുവരികയാണെന്നും ബജറ്റിനെ വിമർശിക്കുന്നവർ പ്രഫഷനൽ ലോകദ്വേഷികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ അംഗത്വ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. | Budget 2019 | Manorama News

വാരാണസി ∙ പുത്തൻ ഇന്ത്യ ഉയർന്നുവരികയാണെന്നും ബജറ്റിനെ വിമർശിക്കുന്നവർ പ്രഫഷനൽ ലോകദ്വേഷികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ അംഗത്വ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ 118ാം ജന്മവാർഷികത്തിണ് പരിപാടി നടന്നത്. മുഖർജിക്ക് സ്മരണാഞ്ജലി അർപ്പിച്ച മോദി, അദ്ദേഹം മഹാനായ വിദ്യാഭ്യാസ വിചക്ഷണനും ദേശീയതയിൽ അടിയുറച്ച ചിന്തകനുമായിരുന്നെന്ന് ട്വിറ്ററിൽ കുറിച്ചു.
ലോക്സഭയിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിലേക്ക് രണ്ടാം തവണയാണ് മോദി എത്തുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പാർട്ടി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയും അദ്ദേഹത്തെ അനുഗമിച്ചു.
വാരാണസി വിമാനത്താവളത്തിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തു. ശാസ്ത്രിയുടെ മക്കളായ അനിൽ ശാസ്ത്രിയും സുനിൽ ശാസ്ത്രിയും ചടങ്ങിൽ പങ്കെടുത്തു.