ന്യൂഡൽഹി ∙ വിദ്യാഭ്യാസ മേഖലയിൽ രാജ്യാന്തര നിലവാരം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു ബജറ്റിൽ പറയുന്നു. ഇതിനായുള്ള വിവിധ നിർദേശങ്ങൾ യഥാർഥത്തിൽ കസ്തൂരിരംഗൻ കമ്മിറ്റി കേന്ദ്ര സർക്കാരിനു സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം 2019 ന്റെ കരടു റിപ്പോർട്ടിലുള്ളതാണ്. | Budget 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിദ്യാഭ്യാസ മേഖലയിൽ രാജ്യാന്തര നിലവാരം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു ബജറ്റിൽ പറയുന്നു. ഇതിനായുള്ള വിവിധ നിർദേശങ്ങൾ യഥാർഥത്തിൽ കസ്തൂരിരംഗൻ കമ്മിറ്റി കേന്ദ്ര സർക്കാരിനു സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം 2019 ന്റെ കരടു റിപ്പോർട്ടിലുള്ളതാണ്. ജൂൺ 30 വരെ പൊതുചർച്ചയ്ക്കു വച്ചിരുന്ന റിപ്പോർട്ട് നടപ്പാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബജറ്റിൽ ഉൾപ്പെടുത്തുക വഴി ഫലത്തിൽ സംഭവിക്കുന്നത് അതുതന്നെ. 

പ്രധാന നിർദേശങ്ങൾ

ADVERTISEMENT

∙ യുജിസിക്കു പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷൻ. ഇതുമായി ബന്ധപ്പെട്ട കരടു നിയമം അടുത്ത വർഷം.

∙ ഗവേഷണ രംഗത്ത് ദേശീയ ഗവേഷണ ഫൗണ്ടേഷൻ. ദേശീയതലത്തിൽ പ്രസക്തമായ വിഷയങ്ങളിലുള്ള ഗവേഷണങ്ങൾക്ക് ഊന്നൽ. വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ഫൗണ്ടേഷനു ഫണ്ട് ലഭ്യമാക്കും. അതേസമയം, വിദ്യാഭ്യാസ മേഖലയ്ക്കു ജി‍ഡിപിയുടെ 6 % നീക്കിവയ്ക്കണമെന്ന നിർദേശം ഇപ്പോഴും വിദൂരലക്ഷ്യം തന്നെ. 94,853 കോടി രൂപയാണ് ഇത്തവണത്തെ വിഹിതം (ജിഡിപിയുടെ 3.4 %).

മറ്റു വകയിരുത്തലുകൾ 

∙ സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിന്റെ നിലവാരമുയർത്താൻ 400 കോടി രൂപ. 

ADVERTISEMENT

∙ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് സംസ്ഥാനങ്ങൾക്ക് ആകെ 2452 കോടി രൂപ. 

∙ ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിലിന് 277.38 കോടി രൂപ.

∙ കേന്ദ്ര സർവകലാശാലകൾക്ക് 2865 കോടി. 

∙പാലക്കാട് അടക്കമുള്ള ഐഐടികൾക്ക് 6329 കോടി. 

ADVERTISEMENT

∙കോഴിക്കോട് അടക്കമുള്ള എൻഐടികൾക്ക് 3787 കോടി. 

∙ യൂജിസിക്ക് 4600 കോടി. 

‘സ്റ്റഡി ഇൻ ഇന്ത്യ’

‘മെയ്ക് ഇൻ ഇന്ത്യ’ മാതൃകയിൽ ബജറ്റിൽ ‘സ്റ്റഡി ഇൻ ഇന്ത്യ’ മുദ്രാവാക്യവും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികളെ രാജ്യത്തേക്ക് ആകർഷിക്കാനുള്ള പദ്ധതിക്ക് 65 കോടി രൂപ വകയിരുത്തി. എന്നാൽ പുതുതായി ഐഐടികളോ ഐഐഎമ്മുകളോ സ്ഥാപിക്കാൻ തുക അനുവദിച്ചിട്ടില്ല.