ട്രാക്ക് മാറാൻ റെയിൽവേ; സ്വകാര്യ പങ്കാളിത്തം വരും
ന്യൂഡൽഹി ∙ റെയിൽവേയുടെ സമഗ്രവികസനത്തിന് സ്വകാര്യപങ്കാളിത്തം കൂടി ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. യാത്ര സുഖകരമാക്കാൻ സ്റ്റേഷനുകളും കോച്ചുകളും രാജ്യാന്തര നിലവാരത്തിലുള്ളതാക്കും. 65,837 കോടി രൂപ റെയിൽവേക്കു നീക്കിവച്ചു. | Budget 2019 | Manorama News

ന്യൂഡൽഹി ∙ റെയിൽവേയുടെ സമഗ്രവികസനത്തിന് സ്വകാര്യപങ്കാളിത്തം കൂടി ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. യാത്ര സുഖകരമാക്കാൻ സ്റ്റേഷനുകളും കോച്ചുകളും രാജ്യാന്തര നിലവാരത്തിലുള്ളതാക്കും. 65,837 കോടി രൂപ റെയിൽവേക്കു നീക്കിവച്ചു. മൂലധന ചെലവിന് 1.60 ലക്ഷം കോടി രൂപ വകയിരുത്തി.
പുതിയ ലൈനുകൾക്ക്: 7,255 കോടി
ഗേജ് മാറ്റത്തിന്: 2,200 കോടി
പാതയിരട്ടിപ്പിക്കലിന്: 700 കോടി
കോച്ച് നിർമാണത്തിന്: 6,114.82 കോടി
സിഗ്നൽ ആധുനികവൽകരണത്തിന്: 1,750 കോടി
ഒറ്റനോട്ടത്തിൽ
∙ ടിക്കറ്റ് നിരക്കിൽ വർധനയില്ല.
∙ 22 സ്റ്റേഷനുകൾ എയർപോർട്ടുകൾക്കു സമാനമാക്കും. കേരളത്തിലെ സ്റ്റേഷനുകളൊന്നും പട്ടികയിലില്ല.
∙ ചരക്ക് ഇടനാഴികളും ജലഗതാഗതവും പ്രോത്സാഹിപ്പിക്കും.
∙ കൂടുതൽ ഇലക്ട്രിക് എൻജിനുകൾ.
∙ 2022 ൽ പൂർണമായി വൈദ്യുതീകരിച്ച റെയിൽവേ.
∙ തിരുവനന്തപുരം സെൻട്രൽ അടക്കം 31 സ്റ്റേഷനുകളെ ഇക്കോ സ്മാർട്ടാക്കും.
∙ സ്ത്രീസുരക്ഷയ്ക്ക് നിർഭയ ഫണ്ടിന് 267.4 കോടി. സിസിടിവി ക്യാമറകൾക്കും എമർജൻസി റെസ്പോൺസ് സംവിധാനത്തിനുമായി 250 കോടി.
∙ കൊങ്കൺ റെയിൽവേ കോർപറേഷന് 17.64 കോടി.
∙ സബേർബൻ, മെട്രോ വികസനത്തിന് സ്വകാര്യപങ്കാളിത്തത്തോടെ പ്രത്യേക സംവിധാനം.
ശമ്പള ബജറ്റ്
ഇത്തവണ ശമ്പളത്തിനു നീക്കിവയ്ക്കേണ്ടത് 86,554.31 കോടി രൂപ.
കഴിഞ്ഞ വർഷത്തേക്കാൾ 14,000 കോടി കൂടുതൽ.