ന്യൂഡൽഹി ∙ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കാൻ ജിഎസ്‍ടി കുറയ്ക്കുന്നതിനു പുറമേ വായ്പാ പലിശയ്ക്ക് നികുതി ഇളവും പ്രഖ്യാപിച്ച് നിർമല സീതാരാമൻ. | Budget 2019 | Manorama News

ന്യൂഡൽഹി ∙ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കാൻ ജിഎസ്‍ടി കുറയ്ക്കുന്നതിനു പുറമേ വായ്പാ പലിശയ്ക്ക് നികുതി ഇളവും പ്രഖ്യാപിച്ച് നിർമല സീതാരാമൻ. | Budget 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കാൻ ജിഎസ്‍ടി കുറയ്ക്കുന്നതിനു പുറമേ വായ്പാ പലിശയ്ക്ക് നികുതി ഇളവും പ്രഖ്യാപിച്ച് നിർമല സീതാരാമൻ. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പയിൽ 1.5 ലക്ഷം രൂപ വരെയുള്ള പലിശയ്ക്ക് നികുതി  ഇളവു നൽകുമെന്ന പ്രഖ്യാപനം വാഹനപ്രേമികളെ സന്തോഷിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ആകെ വായ്പാ കാലയളവിൽ നികുതി ഇളവു രണ്ടര ലക്ഷം രൂപ  വരെയുള്ള പലിശയ്ക്ക് നേടാനാകും.

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്‌ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ സർക്കാർ, ജിഎസ്‍ടി കൗൺസിലിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 10,000 കോടി രൂപ അനുവദിച്ചു. രാജ്യത്തെ ഇലക്ട്രിക് വാഹന നിർമാണ ഹബ്ബാക്കി മാറ്റാനാണു സർക്കാർ പദ്ധതി. ഇതിനായി വാഹന ഘടകങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2030 നുള്ളിൽ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങൾ 30 ശതമാനമായി ഉയർത്തുകയാണു സർക്കാർ ലക്ഷ്യം. ചാർജിങ് സ്റ്റേഷനുകളും മറ്റ് അടിസ്ഥാന വികസനവും ഉടൻ നടപ്പാക്കും.

ADVERTISEMENT

വരുന്നു, ഇ–കാർ മുന്നേറ്റം

നിലവിൽ ടാറ്റ ടിഗോർ, മഹീന്ദ്ര വെരിറ്റോ, ഇ2ഓ പ്ലസ് എന്നീ കാറുകൾ മാത്രമാണ് വൈദ്യുത കാറുകളായുള്ളത്. എന്നാൽ എംജി മോട്ടോർ ഇന്ത്യയുടെ ഇസീഎസ്, ഔഡിയുടെ ഇ–ട്രോൺ, ഹ്യുണ്ടായ് കോന, ടാറ്റ അൽട്രോസ്, മാരുതി ഇ–വാഗൺ ആർ എന്നിവ അധികം വൈകാതെ വിപണിയിലെത്തും.