നിക്ഷേപകരേ, സ്വാഗതം
ന്യൂഡൽഹി ∙ ഇൻഷുറൻസ്, വ്യോമയാനം ഉൾപ്പെടെയുള്ള മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർത്തുമെന്നു ധനമന്ത്രി. 5 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി രാജ്യത്തെ മാറ്റുന്നതിന്റ | Budget 2019 | Manorama News

ന്യൂഡൽഹി ∙ ഇൻഷുറൻസ്, വ്യോമയാനം ഉൾപ്പെടെയുള്ള മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർത്തുമെന്നു ധനമന്ത്രി. 5 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി രാജ്യത്തെ മാറ്റുന്നതിന്റ ഭാഗമായാണ് വിദേശനിക്ഷേപങ്ങൾ വർധിപ്പിക്കുന്നത്.
സിംഗിൾ ബ്രാൻഡ് മേഖലയിൽ വിദേശനിക്ഷേപത്തിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കുമെന്ന പ്രഖ്യാപനവും ഈ രംഗത്തു വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നു വിദഗ്ധർ പറയുന്നു. രാജ്യാന്തര രംഗത്തെ മാന്ദ്യത്തിനിടയിലും വലിയ തോതിൽ വിദേശനിക്ഷേപം രാജ്യത്തെത്തിയെന്നു മന്ത്രി പറഞ്ഞു. 2018 ൽ വിദേശനിക്ഷേപം 13 ശതമാനം കുറഞ്ഞു. 2017 ൽ 1.5 ലക്ഷം കോടി ഡോളറായിരുന്നത് കഴിഞ്ഞ വർഷം 1.3 ലക്ഷം കോടി ഡോളറായി. മാറ്റങ്ങൾ നിക്ഷേപം ഉയർത്താൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇൻഷുറൻസ് ഇടനില കമ്പനികളിൽ 100% പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കും. രാജ്യാന്തരതലത്തിൽ നിക്ഷേപ സമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ വ്യവസായികളെയും പെൻഷൻ, ഇൻഷുറൻസ് അനുബന്ധ മേഖലകളിലെ കമ്പനികളെയും പങ്കെടുപ്പിച്ച് വാർഷിക രാജ്യാന്തര നിക്ഷേപക സംഗമം ഒരുക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.