വ്യക്തിഗത ആദായ നികുതി സർചാർജ് നിരക്കുകളിൽ മേൽത്തട്ടിൽ വർധന: 2 മുതൽ 5 കോടി വരെ നികുതി നൽകുന്നവർക്ക്: 3%. 5 കോടിയിൽ കൂടുതൽ നികുതി നൽകുന്നവർക്ക്: 7% | Budget 2019 | Manorama News

വ്യക്തിഗത ആദായ നികുതി സർചാർജ് നിരക്കുകളിൽ മേൽത്തട്ടിൽ വർധന: 2 മുതൽ 5 കോടി വരെ നികുതി നൽകുന്നവർക്ക്: 3%. 5 കോടിയിൽ കൂടുതൽ നികുതി നൽകുന്നവർക്ക്: 7% | Budget 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. 

∙ വ്യക്തിഗത ആദായ നികുതി സർചാർജ് നിരക്കുകളിൽ മേൽത്തട്ടിൽ വർധന: 2 മുതൽ 5 കോടി വരെ നികുതി നൽകുന്നവർക്ക്: 3%. 5 കോടിയിൽ കൂടുതൽ നികുതി നൽകുന്നവർക്ക്: 7% 

ADVERTISEMENT

∙ ഭവനവായ്പാ പലിശയുടെ നികുതി ഇളവ് 2 ലക്ഷത്തിൽ നിന്ന് 3.5 ലക്ഷം രൂപയാക്കി. (45 ലക്ഷം രൂപവരെ വിലയുള്ള, സ്വന്തം ഉപയോഗത്തിനുള്ള ആദ്യത്തെ വീടിനു മാത്രം. 2020 മാർച്ച് 31നകം എടുക്കുന്ന വായ്പകൾക്ക്) 

∙ ദേശീയ പെൻഷൻ പദ്ധതിയിൽനിന്ന് തുക പൂർണമായി പിൻവലിക്കുമ്പോഴോ പദ്ധതിയിൽനിന്നു പിന്മാറുമ്പോഴോ ലഭിക്കുന്ന 60% തുകയ്ക്കു നികുതി ഇളവ്. (നിലവിൽ 40%.) 

ADVERTISEMENT

∙ ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ളവ വാങ്ങുമ്പോൾ ഈടാക്കുന്ന ഒരു ശതമാനം സ്രോതസ്സിൽനിന്നുള്ള നികുതി (ടിഡിഎസ്) കണക്കാക്കുമ്പോൾ ക്ലബ് അംഗത്വം, കാർ പാർക്കിങ് ഫീസ്, വെള്ളം– വൈദ്യുതി വില, അറ്റകുറ്റപ്പണികൾക്കുള്ള ഫീസ്, മുൻകൂർ നൽകുന്ന പണം തുടങ്ങിയവയും ഉൾപ്പെടുത്തണം. സെപ്റ്റംബർ 1 മുതൽ പ്രാബല്യം. 

∙ വ്യക്തികൾ ബാങ്ക് അക്കൗണ്ടിൽനിന്ന് വർഷത്തിൽ ഒരു കോടി രൂപയിൽ കൂടുതൽ പിൻവലിച്ചാൽ 2% നികുതി. (പോസ്റ്റ് ഓഫിസ്, സഹകരണ ബാങ്ക്, ബാങ്കിങ് കമ്പനി അക്കൗണ്ടുകൾക്കും ബാധകം. സെപ്റ്റംബർ 1 മുതൽ പ്രാബല്യം.) 

ADVERTISEMENT

∙ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള വായ്പയുടെ പലിശയിൽ 1.5 ലക്ഷം രൂപയ്ക്ക് അധിക നികുതിയിളവ്. ഇതോടെ, ആകെ ആനുകൂല്യം 2.5 ലക്ഷം രൂപയോളമാകും.