പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം 1.05 ലക്ഷം കോടി
ന്യൂഡൽഹി ∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നു മന്ത്രി നിർമല സീതാരാമൻ. വരുന്ന സാമ്പത്തിക വർഷം ഓഹരി വിൽപന വർധിപ്പിക്കുമെന്നും | Budget 2019 | Manorama News

ന്യൂഡൽഹി ∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നു മന്ത്രി നിർമല സീതാരാമൻ. വരുന്ന സാമ്പത്തിക വർഷം ഓഹരി വിൽപന വർധിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള പദ്ധതി പുനരാരംഭിക്കുന്നതിനൊപ്പം, കൂടുതൽ കേന്ദ്ര–പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യമേഖലയ്ക്കു പങ്കാളിത്തം നൽകും.
ഫെബ്രുവരിയിൽ ഇടക്കാല ബജറ്റിൽ ഓഹരി വിറ്റഴിക്കലിലൂടെ 90,000 കോടി സമാഹരിക്കുമെന്നായിരുന്നു മന്ത്രി പീയൂഷ് ഗോയലിന്റെ പ്രഖ്യാപനം. സർക്കാർ വിഹിതം 51 ശതമാനത്തിൽ കുറയാത്ത വിധത്തിൽ സാമ്പത്തികേതര മേഖലയിലെ ഓഹരി വിറ്റഴിക്കൽ നയം പിന്തുടരും. സർക്കാരിന്റെ നിയന്ത്രണത്തിൽത്തന്നെ തുടരേണ്ട സ്ഥാപനങ്ങളിൽ ഓഹരി 51 ശതമാനത്തിൽ നിന്നു കുറച്ചാണെങ്കിലും നിയന്ത്രണം നിലനിർത്തുകയെന്ന രീതിയും സർക്കാർ പരിഗണനയിലുണ്ട്.