കാർ റാലിക്കിടെ അപകടം: ഗൗരവ് ഗില്ലിനെതിരെ നരഹത്യക്കേസ്
ബാഡ്മേർ ∙ നാഷനൽ റാലി ചാംപ്യൻഷിപ്പിനിടെ കാർ ബൈക്കിലിടിച്ച് മൂന്നംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ റാലി ഡ്രൈവറും അർജുന അവാർഡ് ജേതാവുമായ ഗൗരവ് ഗില്ലിന്റെയും മറ്റൊരു ഡ്രൈവറുടെയും പേരിൽ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ടവരുടെ മൂത്ത പുത്രന്റെ പരാതി പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.

ബാഡ്മേർ ∙ നാഷനൽ റാലി ചാംപ്യൻഷിപ്പിനിടെ കാർ ബൈക്കിലിടിച്ച് മൂന്നംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ റാലി ഡ്രൈവറും അർജുന അവാർഡ് ജേതാവുമായ ഗൗരവ് ഗില്ലിന്റെയും മറ്റൊരു ഡ്രൈവറുടെയും പേരിൽ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ടവരുടെ മൂത്ത പുത്രന്റെ പരാതി പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ബൈക്കുമായി മാതാപിതാക്കൾ അനുജനോടൊപ്പം റോഡരികിൽ നിൽക്കുമ്പോൾ കാർ ഇടിച്ചു തെറിപ്പിച്ചുവെന്ന് രാഹുൽ ആരോപിച്ചു.
മരിച്ച നരേന്ദ്രകുമാർ, ഭാര്യ പുഷ്പ, മകൻ ജിതേന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ഇപ്പോഴും സംഭവ സ്ഥലത്തുനിന്നു നീക്കിയിട്ടില്ല. നഷ്ടപരിഹാരവും ആശ്രിതർക്കു ജോലിയും പ്രഖ്യാപിക്കാതെ മൃതദേഹങ്ങൾ മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. റാലി സംഘാടകർ ഇതുവരെ സംഭവ സ്ഥലത്ത് എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.