ന്യൂഡൽഹി ∙ ഗാന്ധിയൻ ആദർശങ്ങളിലൂടെ മാത്രമേ രാജ്യത്തിനു മുന്നോട്ടുപോകാൻ കഴിയൂവെന്ന് ഓർമിപ്പിച്ച് ഗാന്ധി ജയന്തി ദിനത്തിൽ രാജ്യമെങ്ങും കോൺഗ്രസിന്റെ പദയാത്ര. ഡൽഹിയിൽ നൂറുകണക്കിനു കോൺഗ്രസ് പ്രവർത്തകർക്കൊപ്പം 3 കിലോമീറ്ററോളം നടന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പദയാത്രയ്ക്കു നേതൃത്വം കൊടുത്തു.ഡൽഹി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗാന്ധിയൻ ആദർശങ്ങളിലൂടെ മാത്രമേ രാജ്യത്തിനു മുന്നോട്ടുപോകാൻ കഴിയൂവെന്ന് ഓർമിപ്പിച്ച് ഗാന്ധി ജയന്തി ദിനത്തിൽ രാജ്യമെങ്ങും കോൺഗ്രസിന്റെ പദയാത്ര. ഡൽഹിയിൽ നൂറുകണക്കിനു കോൺഗ്രസ് പ്രവർത്തകർക്കൊപ്പം 3 കിലോമീറ്ററോളം നടന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പദയാത്രയ്ക്കു നേതൃത്വം കൊടുത്തു.

ഡൽഹി കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിൽ നിന്നു ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിലേക്കായിരുന്നു ഗാന്ധി സന്ദേശ യാത്ര. രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകത്തോടെയായിരുന്നു സമാപനം. ലക്നൗവിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പദയാത്രയ്ക്കു നേതൃത്വം നൽകി.

ADVERTISEMENT

ആർഎസ്എസിനെ ഇന്ത്യയുടെ പര്യായമാക്കാൻ ശ്രമം: സോണിയ

ന്യൂഡൽഹി ∙ ഇന്ത്യയും ഗാന്ധിയും ഒരേ അർഥമുള്ള രണ്ടു വാക്കാണ്. എന്നാൽ, ആർഎസ്എസിനെ ഇന്ത്യയുടെ പര്യായമാക്കാനാണു ചിലരുടെ ചിന്തയെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഏതാനും വർഷങ്ങളായി രാജ്യത്തു നടക്കുന്നതറി‍ഞ്ഞാൽ ഗാന്ധിയുടെ ആത്മാവ് വേദനിക്കും. സ്വയം വലിയവരാണെന്നു കരുതുന്നവർക്ക് എങ്ങനെയാണു ഗാന്ധിയുടെ ത്യാഗങ്ങൾ മനസ്സിലാവുക.

ADVERTISEMENT

നുണയുടെ രാഷ്ട്രീയത്തിൽ മുഴുകുന്നവർക്കു ഗാന്ധിയുടെ തത്വചിന്തയും അഹിംസയും മനസ്സിലാവില്ല– ഗാന്ധി സന്ദേശയാത്രയ്ക്കു സമാപനം കുറിച്ച് രാജ്ഘട്ടിൽ നടന്ന ചടങ്ങിലാണ‌ു ബിജെപി സർക്കാരിനെയും നയങ്ങളെയും സോണിയ രൂക്ഷമായി വിമർശിച്ചത്.

ADVERTISEMENT