ചെന്നൈ∙ കേന്ദ്ര പരോക്ഷനികുതി-കസ്റ്റംസ് ബോർഡ് (സിബിഐസി) ചെയർമാനായി എം. അജിത് കുമാറിനെ കേന്ദ്ര പഴ്സനേൽ മന്ത്രാലയം നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. നിലവിൽ ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണറും Ajit Kumar, Malayalam News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കേന്ദ്ര പരോക്ഷനികുതി-കസ്റ്റംസ് ബോർഡ് (സിബിഐസി) ചെയർമാനായി എം. അജിത് കുമാറിനെ കേന്ദ്ര പഴ്സനേൽ മന്ത്രാലയം നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. നിലവിൽ ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണറും സിബിഐസി അംഗവുമാണ്. കോഴിക്കോട് അന്നശ്ശേരി മുറ്റോളി പരേതനായ മേജർ ഗോവിന്ദന്റെയും കുട്ടിമാളുവിന്റെയും മകനായ അജിത് , 1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ്.

ഡൽഹിയിൽ വിജിലൻസ് ഡയറക്ടർ, മുംബൈയിൽ റവന്യു ഇന്റലിജൻസ് ഡയറക്ടർ, തമിഴ്നാട്-പുതുച്ചേരി ജിഎസ്ടി സോൺ പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ, ചെന്നൈ സോൺ കസ്റ്റംസ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനത്തിന് 2005ൽ രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചു. ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നു നിയമത്തിലും ഫിനാൻസിലും ബിരുദം നേടിയ അജിത് കുമാർ, ഡൽഹി സർവകലാശാലയിൽ നിന്ന് എംഎ എൽഎൽബിയും നേടി. ഡ്യൂക് സർവകലാശാലയിൽ കോർപറേറ്റ് ടാക്സേഷൻ ആൻഡ് അഡ്വക്കസി പ്രോഗ്രാമും ചെയ്തിട്ടുണ്ട്. ഭാര്യ സൈറ. മക്കൾ: കവിത, പ്രിയങ്ക.