മറ്റു പാർട്ടികളിൽ നിന്നു കൂടുമാറിയെത്തിയ 9 സ്ഥാനാർഥികളിൽ 8 പേരെയും വിജയിപ്പിച്ച് എഎപി. ബിജെപിയിലേക്കു ചുവടുമാറിയ 4 പേരിൽ ഒരാൾ ജയിച്ചു. കോൺഗ്രസിലെത്തിയ 3 പേർക്കും പരാജയം. | Delhi Election 2020 | AAP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ മറ്റു പാർട്ടികളിൽ നിന്നു കൂടുമാറിയെത്തിയ 9 സ്ഥാനാർഥികളിൽ 8 പേരെയും വിജയിപ്പിച്ച് എഎപി. ബിജെപിയിലേക്കു ചുവടുമാറിയ 4 പേരിൽ ഒരാൾ ജയിച്ചു. കോൺഗ്രസിലെത്തിയ 3 പേർക്കും പരാജയം. 2015 ൽ വിജയം നേടിയവരിൽ 15 പേരെ ഒഴിവാക്കിയാണ് എഎപി ഇത്തവണ മത്സരത്തിനിറങ്ങിയത്.

∙ എഎപിയുടെ മുൻമന്ത്രി കപിൽ മിശ്ര (ബിജെപി) മോഡൽ ടൗണിൽ എഎപിയുടെ അഖിലേഷ് ത്രിപാഠിയോടു 11,237 വോട്ടിനു തോറ്റു. തിരഞ്ഞെടുപ്പിനെ ഇന്ത്യ– പാക്ക് യുദ്ധമായി ചിത്രീകരിക്കുകയും ‘ഗോലി മാർദോ സാലോം കോ’ എന്ന് ആഹ്വാനം നടത്തുകയും ചെയ്തതു പാഴായി.

ADVERTISEMENT

∙ ചാന്ദ്നി ചൗക്കിൽ നിന്നു കഴിഞ്ഞ തവണ എഎപി ടിക്കറ്റിൽ ജയിച്ച അൽക ലാംബ ഇത്തവണ കോൺഗ്രസിനു വേണ്ടി മത്സരിച്ച് കെട്ടിവച്ച കാശു പോയി. കിട്ടിയതു 3876 വോട്ട്. 

∙ എഎപി സീറ്റ് നിഷേധിച്ച എംഎൽഎമാരിൽ പ്രമുഖനായിരുന്നു മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ കൊച്ചുമകൻ ആദർശ് ശാസ്ത്രി. ഇക്കുറി ദ്വാരകയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. 

ADVERTISEMENT

∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെ ഏഴു മന്ത്രിമാരും വിജയിച്ചു. 

∙ കേജ‍്‌രിവാളിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞു. 2015ൽ 31,583 ആയിരുന്നു ഭൂരിപക്ഷം. ഇക്കുറി – 21,650.

ADVERTISEMENT

Content highlights: Delhi Election 2020, AAP