തബ്ലീഗ് മേധാവിക്ക് കോവിഡ് ഇല്ല
ന്യൂഡൽഹി ∙ തബ്‍ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിനു കോവിഡ് ഇല്ല. ഓഖ‌്‌ലയിലെ വീട്ടിൽ ക്വാറന്റീൻ കാലാവധി കഴിഞ്ഞപ്പോഴാണു പരിശോധന നടത്തിയത്. അതേസമയം ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചു | COVID-19 | Manorama News

ന്യൂഡൽഹി ∙ തബ്‍ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിനു കോവിഡ് ഇല്ല. ഓഖ‌്‌ലയിലെ വീട്ടിൽ ക്വാറന്റീൻ കാലാവധി കഴിഞ്ഞപ്പോഴാണു പരിശോധന നടത്തിയത്.
അതേസമയം ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചു സമൻസ് ലഭിച്ചിട്ടില്ലെന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ ഫുസൈൽ അഹമ്മദ് അയൂബി പറഞ്ഞു. ‘മൗലാന സാദ് ഒളിവിൽ പോയിട്ടില്ല. ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുമില്ല. ക്രൈംബ്രാഞ്ചിന്റെ 3 നോട്ടിസ് ലഭിച്ചു. അതിനു മറുപടി നൽകി.’ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പറഞ്ഞു.
നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർ കോവിഡ് ബാധിച്ചു മരിച്ച സാഹചര്യത്തിൽ മൗലാന സാദ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു പൊലീസ് കേസെടുത്തിരുന്നു.
English Summary: Tablighi leader covid negative