കാർഷികരംഗത്തെ നൊബേൽ: ഡോ. രത്തൻലാലിന് വേൾഡ് ഫുഡ് പ്രൈസ്
വാഷിങ്ടൻ ∙ ഇന്ത്യൻ വംശജനായ മണ്ണ് ഗവേഷകൻ ഡോ. രത്തൻ ലാലിന് (75) ഈ വർഷത്തെ വേൾഡ് ഫുഡ് പ്രൈസ്. ലോകത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വർധിപ്പിക്കുന്നതിനും 50 കോടി ചെറുകിട കർഷകരുടെ കൃഷിഭൂമിയുടെ ഗുണം മെച്ചപ്പെടുത്തുന്നതിനും നൽകിയ സംഭാവനകളാണ് | Dr. Ratan Lal | Manorama News

വാഷിങ്ടൻ ∙ ഇന്ത്യൻ വംശജനായ മണ്ണ് ഗവേഷകൻ ഡോ. രത്തൻ ലാലിന് (75) ഈ വർഷത്തെ വേൾഡ് ഫുഡ് പ്രൈസ്. ലോകത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വർധിപ്പിക്കുന്നതിനും 50 കോടി ചെറുകിട കർഷകരുടെ കൃഷിഭൂമിയുടെ ഗുണം മെച്ചപ്പെടുത്തുന്നതിനും നൽകിയ സംഭാവനകളാണ് കാർഷികരംഗത്തെ നൊബേൽ എന്നു വിശേഷിപ്പിക്കുന്ന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്.
സമ്മാനത്തുകയായ 2.5 ലക്ഷം ഡോളർ (1.90 കോടി രൂപ) മണ്ണു ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി സംഭാവന ചെയ്യുമെന്ന് ഒഹായോ വാഴ്സിറ്റിയിൽ പ്രഫസറായ ഡോ. ലാൽ പറഞ്ഞു.
1987 ൽ സ്ഥാപിതമായ ഫുഡ് പ്രൈസ് ആദ്യം ലഭിച്ചത് മലയാളിയായ കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥനാണ്. പിന്നീട് ഇന്ത്യക്കാരായ 6 പേർ കൂടി കരസ്ഥമാക്കി.
പഞ്ചാബ്, യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇതു മണ്ണിന്റെയും വിളകളുടെയും മനുഷ്യരുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഡോ. ലാൽ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, കാർഷിക സെക്രട്ടറി സോണി പെർഡു തുടങ്ങിയവർ ഡോ. ലാലിനെ അഭിനന്ദിച്ചു.
English Summary: World food prize for Dr. Ratan Lal