പാർലമെന്റ് ആയിരുന്നു പ്രണബ് ദായുടെ രണ്ടാം വീട്. അദ്ദേഹം ഏറ്റവും സന്തോഷവാനായിരുന്നതും അവിടെയായിരിക്കുമ്പോഴാണ്. ഈ സുദീർഘ ഇന്നിങ്സ് അദ്ദേഹത്തെ സഭാ നടപടികളുടെയും സഭാ ചരി | Pranab Kumar Mukherjee | Malayalam News | Manorama Online

പാർലമെന്റ് ആയിരുന്നു പ്രണബ് ദായുടെ രണ്ടാം വീട്. അദ്ദേഹം ഏറ്റവും സന്തോഷവാനായിരുന്നതും അവിടെയായിരിക്കുമ്പോഴാണ്. ഈ സുദീർഘ ഇന്നിങ്സ് അദ്ദേഹത്തെ സഭാ നടപടികളുടെയും സഭാ ചരി | Pranab Kumar Mukherjee | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർലമെന്റ് ആയിരുന്നു പ്രണബ് ദായുടെ രണ്ടാം വീട്. അദ്ദേഹം ഏറ്റവും സന്തോഷവാനായിരുന്നതും അവിടെയായിരിക്കുമ്പോഴാണ്. ഈ സുദീർഘ ഇന്നിങ്സ് അദ്ദേഹത്തെ സഭാ നടപടികളുടെയും സഭാ ചരി | Pranab Kumar Mukherjee | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർലമെന്റ് ആയിരുന്നു പ്രണബ് ദായുടെ രണ്ടാം വീട്. അദ്ദേഹം ഏറ്റവും സന്തോഷവാനായിരുന്നതും അവിടെയായിരിക്കുമ്പോഴാണ്. ഈ സുദീർഘ ഇന്നിങ്സ് അദ്ദേഹത്തെ സഭാ നടപടികളുടെയും സഭാ ചരിത്രത്തിന്റെയും കാര്യത്തിൽ ഒരു എൻസൈക്ലോപീഡിയ തന്നെയാക്കി. ഉജ്വല പ്രസംഗകനായിരുന്നതിനാൽ ആവേശത്തോടെയാണ് സഭാചർച്ചകളിൽ അദ്ദേഹം പങ്കുകൊണ്ടത്.

പ്രണബ് ദായുടെ രാഷ്ട്രീയ പ്രവേശം ബംഗ്ലാ കോൺഗ്രസ് എന്ന പ്രാദേശിക പാർട്ടിയിലൂടെയാണെന്നത് അധികം പേർക്കും അറിയാത്ത കാര്യമാണ്. 1969ലെ കന്നി രാജ്യസഭാ പ്രവേശം അതുവഴിയായിരുന്നു. ബാങ്ക് ദേശസാൽക്കരണത്തിന് ഇന്ദിരാഗാന്ധി തയാറെടുത്ത വർഷമായിരുന്നു അത്. എതിർപ്പ് കഠിനമായിരുന്നു, ധനമന്ത്രി മൊറാർജി ദേശായി പോലും സംശയം പ്രകടിപ്പിച്ചു.

ADVERTISEMENT

സോഷ്യലിസ്റ്റ് ബോധ്യങ്ങളിൽ ഉറച്ചുനിന്ന പ്രണബ് ദാ, ദേശസാൽക്കരണത്തെ അനുകൂലിച്ചു. സഭയിൽ പിൻനിരയിലായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ സ്ഥാനം. അന്ന് അപ്രതീക്ഷിതമായി സഭയിലേക്കു വന്ന ഇന്ദിരാ ഗാന്ധി കേട്ടത് മൂർച്ചയുള്ള വാക്കുകളുമായി യുവനേതാവിന്റെ പ്രൗഢമായ പ്രസംഗമാണ്. പിന്നീട് പ്രണബ് ദായെ ഇന്ദിരയുമായി അടുപ്പിച്ചത് ബംഗാൾ സിപിഐ നേതാവ് ഭൂപേഷ് ഗുപ്തയാണ്. 1982ൽ 47-ാം വയസ്സിൽ പ്രണബ് രാജ്യം കണ്ട ഏറ്റവും പ്രായം കുറഞ്ഞ ധനമന്ത്രിയായി. 1984ൽ ഇന്ദിര വെടിയേറ്റു മരിക്കുമ്പോൾ ബംഗാളിൽ രാജീവിനൊപ്പം പ്രചാരണ രംഗത്തായിരുന്നു പ്രണബ്. ഒരേ വിമാനത്തിലാണ് അവർ  ഡൽഹിയിലേക്കു മടങ്ങിയത്. ഒപ്പമുള്ള മറ്റു നേതാക്കളോട് ആ യാത്രയ്ക്കിടെ നടത്തിയ പരാമർശങ്ങളാണ് ഇന്ദിരയുടെ പിൻഗാമിയാകാനുള്ള പ്രണബിന്റെ ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടത്. 

അമ്മ നൽകിയ ഓർമശക്തി

ADVERTISEMENT

ഇതര പാർട്ടി നേതാക്കൾ വരെ പ്രണബ് ദായുടെ അനുഭവ സമ്പത്തിന്റെയും പ്രായോഗിക ബുദ്ധിയുടെയും ആരാധകരായിരുന്നു. പ്രണബ് ദാ ഏറെ അടുപ്പം സൂക്ഷിച്ച സീതാറാം യച്ചൂരിയെപ്പോലുള്ള ഇടതുനേതാക്കൾ ഉൾപ്പെടെ. ആർഎസ്എസുമായും തുറന്ന സമീപനമായിരുന്നു. രാഷ്ട്രപതിയാകുന്നതിനു മുൻപും പദവിയേറ്റ ശേഷവും സർസംഘചാലക് മോഹൻ ഭാഗവത് പതിവുപോലെ അദ്ദേഹത്തെ സന്ദർശിച്ചുപോന്നു. തന്റെ അസാധാരണ ഓർമശക്തിക്ക് പ്രണബ് ദാ നന്ദി പറയുന്നത് അമ്മയോടാണ്. കുട്ടിയായിരിക്കെ വൈകുന്നേരം വീട്ടിലെത്തുമ്പോൾ അന്ന് അതുവരെ ചെയ്ത എല്ലാ കാര്യവും വള്ളിപുള്ളി വിടാതെ അമ്മയോട് ഓർത്തെടുത്തു പറയണം. ആ ശീലമാണ് പിൽക്കാലത്ത് എല്ലാവരെയും അതിശയിപ്പിക്കുന്ന ഓർമശക്തിക്ക് ഉടമയാക്കിയത്.

ഡയറി, മരണശേഷം 

ADVERTISEMENT

പരമ്പരാഗത ബംഗാളി മുണ്ട് ആയിരുന്നു പ്രണബ് ദായുടെ പ്രിയവസ്ത്രം. എല്ലാ വർഷവും ദുർഗാ പൂജയ്ക്ക് ഗ്രാമത്തിലെത്തുകയും നാലു ദിവസം ചണ്ഡീ പാഠ് പാരായണം ചെയ്യുകയും ചെയ്തു. സംസ്കൃത്തിൽ നല്ല അറിവുണ്ടായിരുന്നു. രാവിലെ ഒരു മണിക്കൂർ പൂജ മുടക്കിയില്ല. അതിരാവിലെ എഴുന്നേൽക്കും. 5 കിലോമീറ്ററോളം നടക്കും. ചായ കുടിച്ചിരുന്ന് പത്രം വായിക്കുന്നതായിരുന്നു ഏറെ ആസ്വദിച്ച മറ്റൊരു കാര്യം. രാവിലെ പതിയെയാണു തുടക്കമെങ്കിലും അർധരാത്രി വരെയോ അതിനപ്പുറമോ കർമനിരതനാകും. ദിവസവും ഒരു പേജെങ്കിലും ഡയറി എഴുതും. തികച്ചും സ്വകാര്യമായ ചിന്തകളും മറ്റുമായിരുന്നു അതിൽ. താൻ ജീവിച്ചിരിക്കെ അത് പ്രസിദ്ധീകരിക്കരുതെന്ന് നിഷ്കർഷിച്ചിരുന്നു.

കേരളത്തിൽ മകനൊപ്പം

കേരളത്തോട് പ്രണബ് ദാ എന്നും പ്രത്യേക ഇഷ്ടം സൂക്ഷിച്ചു. രാജീവ് ഗാന്ധിയുമായുണ്ടായ അകൽച്ചയെ തുടർന്ന് പാർട്ടിയിൽ തഴയപ്പെട്ടപ്പോൾ, ഡൽഹി രാഷ്ട്രീയത്തിൽ നിന്ന് സ്വസ്ഥത തേടി അദ്ദേഹം എത്തിയത് കേരളത്തിലാണ്. കൊച്ചിയിൽ ജോലി ചെയ്തിരുന്ന മകനും കുടുംബത്തിനുമൊപ്പം പ്രണബ് ദായും ഭാര്യയും അന്ന് ആഴ്ചകളോളം ചെലവഴിച്ചു. 

അക്കാലത്തെ നീണ്ട സായാഹ്ന ബീച്ച് നടത്തങ്ങൾക്കിടെയാണ് രാഷ്ട്രീയത്തിലേക്കു മടങ്ങുന്നതിനെക്കുറിച്ചുള്ള ചിന്തകളിലും ആത്മപരിശോധനകളിലും താൻ മുഴുകിയിരുന്നതെന്ന് അദ്ദേഹം ഒരിക്കൽ എന്നോടു പറഞ്ഞിട്ടുണ്ട്. എന്റെ പിതാവ് കെ.എസ്.രാജാമണിയോടുള്ള ആദരസൂചകമായി 2017 മാർച്ചിൽ നടത്തിയ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്താൻ പ്രണബ് ദാ കൊച്ചിയിൽ എത്തിയിരുന്നു. 

താൻ നൽകിയതിലേറെ രാജ്യം തനിക്കു നൽകിയെന്നു പ്രണബ് ദാ എപ്പോഴും പറഞ്ഞു; അതങ്ങനെയല്ലെന്നു ഞാനും. കുറേക്കൂടി അദ്ദേഹം അർഹിച്ചിരുന്നു എന്നു തന്നെയാണു ഞാൻ കരുതുന്നത്. 2012ൽ മൻമോഹൻ സിങ് രാഷ്ട്രപതിയും പ്രണബ് ദാ പ്രധാനമന്ത്രിയുമായിരുന്നെങ്കിൽ 2014നു ശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം തന്നെ മറ്റൊന്നായേനെ.

(പ്രണബ് മുഖർജിയുടെ കാലയളവിൽ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായിരുന്ന  ലേഖകൻ ഇപ്പോൾ നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതിയാണ്)