ന്യൂഡൽഹി ∙ പ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ സി.ആർ. റാവു നൂറിന്റെ നിറവിൽ. ശാസ്ത്ര, സാങ്കേതിക വകുപ്പ് അദ്ദേഹത്തെ ആദരിച്ച വിർച്വൽ ചടങ്ങിൽ നൂറുകണക്കിനു ശാസ്ത്രജ്ഞർ പങ്കെടുത്തു. സ്ഥിതിവിവര ശേഖരണത്തിൽ പ്രഫസർ റാവുവിന്റെ അതുല്യ സംഭാവന ഏവരും പ്രകീർത്തിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ സി.ആർ. റാവു നൂറിന്റെ നിറവിൽ. ശാസ്ത്ര, സാങ്കേതിക വകുപ്പ് അദ്ദേഹത്തെ ആദരിച്ച വിർച്വൽ ചടങ്ങിൽ നൂറുകണക്കിനു ശാസ്ത്രജ്ഞർ പങ്കെടുത്തു. സ്ഥിതിവിവര ശേഖരണത്തിൽ പ്രഫസർ റാവുവിന്റെ അതുല്യ സംഭാവന ഏവരും പ്രകീർത്തിച്ചു. ഗണിത, വിവരശേഖരണ ശാസ്ത്രങ്ങളിൽ അദ്ദേഹം പരിശീലിപ്പിച്ചവർ ആയിരക്കണക്കിനാണ്. 

കർണാടകയിലെ ഹുവിനഹഡഗലിയിൽ 1920 സെപ്റ്റംബർ 10നു ജനിച്ച പ്രഫസർ റാവു ആന്ധ്ര സർവകലാശാലയിൽ നിന്നു ഗണിതശാസ്ത്രത്തിലും കൽക്കട്ട സർവകലാശാലയിൽ നിന്നു സ്ഥിതിവിവര ശാസ്ത്രത്തിലും (സ്റ്റാറ്റിസ്റ്റിക്സ്) ബിരുദാനന്തര ബിരുദം നേടി 40 വർഷം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചു. പിന്നീട് യുഎസിലേക്കു പോയ അദ്ദേഹം പിറ്റ്സ്ബർഗ്, പെൻസിൽവേനിയ സർവകലാശാലകളിൽ പ്രവർത്തിച്ചു. പ്രസിദ്ധമായ 11 ഗ്രന്ഥങ്ങളും 475 ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

ADVERTISEMENT

ഹൈദരാബാദിലെ സി.ആർ. റാവു അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് (എഐഎംഎസ്‍സിഎസ്) സ്ഥാപകനാണ്. പത്മ വിഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 

English Summary: Legendary statistician C.R. Rao turns 100

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT