ഓർഡനൻസ് ഫാക്ടറി സ്വകാര്യവൽക്കരണം അരുതെന്ന് കോൺഗ്രസ്
ന്യൂഡൽഹി∙ പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന ഓർഡനൻസ് ഫാക്ടറികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്വകാര്യവൽക്കരണം, പ്രതിരോധ മേഖലയിൽ | Indian National Congress | Manorama News

ന്യൂഡൽഹി∙ പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന ഓർഡനൻസ് ഫാക്ടറികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
സ്വകാര്യവൽക്കരണം, പ്രതിരോധ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയർത്തൽ, ഓഫ്സെറ്റ് കരാർ (ഉപ കരാർ) വ്യവസ്ഥകളിലെ ഇളവുകൾ എന്നിവ ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി എന്നിവർ ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇതു തിരിച്ചടിയാകുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
രാജ്യത്തെ 41 ഓർഡനൻസ് ഫാക്ടറികളാണ് സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ഇതിനെതിരെ ഫാക്ടറികളിലെ തൊഴിലാളി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. തർക്കം പരിഹരിക്കുന്നതിന് സംഘടനാ പ്രതിനിധികളുമായി പ്രതിരോധ മന്ത്രാലയം ചർച്ച നടത്തുന്നുണ്ട്.
English Summary: Congress opposes privatisation of ordinance factories