വേദിയിൽ പോസിറ്റീവാകാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം
ന്യൂഡൽഹി ∙ കലാ– സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാരും അണിയറ പ്രവർത്തകരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ മാർഗരേഖ. ഓഡിറ്റോറിയങ്ങളിൽ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

ന്യൂഡൽഹി ∙ കലാ– സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാരും അണിയറ പ്രവർത്തകരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ മാർഗരേഖ. ഓഡിറ്റോറിയങ്ങളിൽ 50% കാണികൾക്കേ പ്രവേശനം അനുവദിക്കാവൂ എന്നും ആകെ ആസ്വാദകർ 200 ൽ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം നാടകകേന്ദ്രങ്ങളും സാംസ്കാരിക വേദികളും മറ്റും തുറക്കുന്നതിന്റെ ഭാഗമായാണു മാർഗരേഖ പുറത്തിറക്കിയത്.
∙ അഭിനേതാക്കളും അണിയറ പ്രവർത്തകരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘാടകർക്കു കൈമാറണം.
∙ അണിയറപ്രവർത്തകർ പരിപാടികൾ നടക്കുന്ന സ്ഥലത്തു നിന്നു പുറത്തുപോകരുത്.
∙ കലാകാരൻമാരുടെ തയാറെടുപ്പുകൾ പരമാവധി താമസസ്ഥലത്തു തന്നെയാക്കണം. ഗ്രീൻ റൂമിൽ കുറഞ്ഞ ഒരുക്കങ്ങൾ മാത്രം.
∙ ഗ്രീൻ റൂം, ശുചിമുറികൾ എന്നിവ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം.
∙ ഓരോ അവതരണത്തിനു ശേഷവും സ്റ്റേജ് സാനിറ്റൈസ് ചെയ്യണം.
∙ സംഗീതോപകരണങ്ങളും ഓരോ അവതരണത്തിനു ശേഷവും സാനിറ്റൈസ് ചെയ്യണം.
∙ കാഴ്ചക്കാർക്കും സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവ ക്രമീകരിക്കണം. മുഖാവരണം ഉറപ്പാക്കണം
∙ പരിപാടി നടക്കുന്ന ഹാളിനുള്ളിൽ ഭക്ഷണം അനുവദിക്കരുത്.
∙ ടിക്കറ്റ് വിതരണം ഓൺലൈനാക്കണം.
∙ ബോക്സോഫീസ് തുറക്കാമെങ്കിലും ടിക്കറ്റ് വിൽപന ആവശ്യമെങ്കിൽ മാത്രം.
∙ ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കാവൂ.
ഒഴിച്ചിട്ടിരിക്കുന്ന സീറ്റ് മാർക്ക് ചെയ്യണം. ഓൺലൈൻ ബുക്കിങ്ങിലും ഇക്കാര്യം വ്യക്തമാക്കണം.