ആരോഗ്യസേതു ആപ്പിന് ആളില്ല! നിർമിച്ചതാരെന്ന് അറിയില്ലെന്നു വിവരാവകാശചോദ്യത്തിന് ഉത്തരം
ന്യൂഡൽഹി∙ കേന്ദ്രസർക്കാർ അവതരിപ്പിച്ച ആരോഗ്യസേതു ആപ് നിർമിച്ചതാരെന്ന് നിർമാതാക്കൾക്കു തന്നെ അറിയില്ല! ആപ് ആരു നിർമിച്ചെന്നും ബാധകമായ നിയമങ്ങളെന്തെന്നും അന്വേഷിച്ച് വിവരാവകാശനിയമപ്രകാരം സൗരവ് ദാസ് ഉന്നയിച്ച ചോദ്യത്തിന് ഐടി മന്ത്രാലയവും നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററുമാണ് (എൻഐസി) ‘അറിയില്ല’ എന്ന ഉത്തരം

ന്യൂഡൽഹി∙ കേന്ദ്രസർക്കാർ അവതരിപ്പിച്ച ആരോഗ്യസേതു ആപ് നിർമിച്ചതാരെന്ന് നിർമാതാക്കൾക്കു തന്നെ അറിയില്ല! ആപ് ആരു നിർമിച്ചെന്നും ബാധകമായ നിയമങ്ങളെന്തെന്നും അന്വേഷിച്ച് വിവരാവകാശനിയമപ്രകാരം സൗരവ് ദാസ് ഉന്നയിച്ച ചോദ്യത്തിന് ഐടി മന്ത്രാലയവും നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററുമാണ് (എൻഐസി) ‘അറിയില്ല’ എന്ന ഉത്തരം നൽകിയത്.
തുടർന്ന്, ഇതു സംബന്ധിച്ചു ഹർജിയിൽ ഇൻഫർമേഷൻ കമ്മിഷണർ വനജ സർന രണ്ട് ഏജൻസികളോടും വിശദീകരണം ആവശ്യപ്പെട്ടു. ആപ് വികസിപ്പിച്ചത് ഐടി മന്ത്രാലയവും എൻഐസിയുമാണെന്ന് ആരോഗ്യസേതു ആപ്പിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളപ്പോൾ മറിച്ചൊരുത്തരം നൽകിയതിനുള്ള വിശദീകരണമാണു ചോദിച്ചത്. സുതാര്യമായി, പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ റെക്കോർഡ് സമയത്തിനുള്ളിലാണ് ആപ് തയാറായതെന്ന കേന്ദ്ര വിശദീകരണം പിന്നാലെയെത്തി.
English Summary: Ministry has no information on who created Aarogya Setu