എഇആർബി പ്രഥമ ചെയർമാൻ ഡോ. എ.കെ.ഡേ അന്തരിച്ചു
ന്യൂഡൽഹി ∙ അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ (എഇആർബി) ആദ്യ ചെയർമാനും മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മുൻ ഡയറക്ടറുമായ ഡോ. എ.കെ. ഡേ (95) കോവിഡ് ബാധിച്ച് ചെന്നൈയിൽ അന്തരിച്ചു

ന്യൂഡൽഹി ∙ അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ (എഇആർബി) ആദ്യ ചെയർമാനും മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മുൻ ഡയറക്ടറുമായ ഡോ. എ.കെ. ഡേ (95) കോവിഡ് ബാധിച്ച് ചെന്നൈയിൽ അന്തരിച്ചു.
ഇപ്പോൾ ബംഗ്ലദേശിന്റെ ഭാഗമായ ചിറ്റഗോങ്ങിൽ ജനിച്ച അദ്ദേഹം ജാദവ്പുർ സർവകലാശാലയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് മോസ്കോ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി സ്വന്തമാക്കിയശേഷം മുംബൈ െഎഐടിയിൽ അധ്യാപകനായി. 1969ൽ ദുർഗാപ്പുരിലെ സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായി. പിന്നീടാണ് ഡിആർഡിഒയിൽ ചേർന്നത്. ഇന്ത്യൻ നാഷനൽ എൻജിനീയറിങ് അക്കാദമിയുടെയും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിന്റെയും ഫെലോ ആണ്. മിയാൻഡറിങ് സ്ട്രീംസ് ആണ് ഡേയുടെ ആത്മകഥ. മക്കൾ–സൗരവി ഘോഷ് (ഓസ്ട്രേലിയ), തപാസ് ഡേ.