രാജ്യസഭയിൽ 100 കടന്ന് എൻഡിഎ
ന്യൂഡൽഹി ∙ രാജ്യസഭയിൽ 100 കടന്ന് ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ). കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അടക്കം 9 ബിജെപി സ്ഥാനാർഥികൾ ഇന്നലെ എതിരില്ലാതെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്. 242 അംഗ സഭയിൽ എൻഡിഎക്ക്

ന്യൂഡൽഹി ∙ രാജ്യസഭയിൽ 100 കടന്ന് ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ). കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അടക്കം 9 ബിജെപി സ്ഥാനാർഥികൾ ഇന്നലെ എതിരില്ലാതെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്. 242 അംഗ സഭയിൽ എൻഡിഎക്ക് 104 അംഗങ്ങളായി. കോൺഗ്രസ് അംഗങ്ങൾ 38 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.
ബിജെപിക്കു മാത്രം 92 അംഗങ്ങളുണ്ട്. ജെഡിയുവിന് അഞ്ചും ചെറു ഘടകകക്ഷികൾക്കെല്ലാമായി ഏഴും എംപിമാർ.
യുപിയിലെ 10 സീറ്റിൽ 8 ബിജെപി സ്ഥാനാർഥികൾക്കു പുറമേ എസ്പി, ബിഎസ്പി എന്നിവയുടെ ഓരോ അംഗങ്ങളും എതിരില്ലാതെ ജയിച്ചു. പുരിക്കു പുറമേ യുപിയിൽ നിന്നു ജയിച്ചവർ: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖർ, അരുൺ സിങ്, ഗീത ഷാഖ്യ, ഹരിദ്വാർ ദുബെ, ബ്രിജ് ലാൽ, ബി.എൽ., വർമ, സീമ ദ്വിവേദി (ബിജെപി), റാം ഗോപാൽ യാദവ് (എസ്പി), റാംജി ഗൗതം (ബിഎസ്പി)
English Summary: At 92, BJP at its highest Rajya Sabha tally, Congress lowest