മുംബൈ ∙ ഭീമ–കൊറേഗാവ് ദലിത് –മറാഠ കലാപക്കേസിൽ രണ്ടരവർഷത്തോളമായി ജയിലിലുള്ള കവി വരവരറാവുവിന് (81) നാനാവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകണമെന്നു ബോംബെ ഹൈക്കോടതി. ചെലവ് സർക്കാർ വഹിക്കണം. ഏതാണ്ടു മരണക്കിടക്കയിലുള്ള അദ്ദേഹത്തിന് എങ്ങനെ ചികിത്സാനുമതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഭീമ–കൊറേഗാവ് ദലിത് –മറാഠ കലാപക്കേസിൽ രണ്ടരവർഷത്തോളമായി ജയിലിലുള്ള കവി വരവരറാവുവിന് (81) നാനാവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകണമെന്നു ബോംബെ ഹൈക്കോടതി. ചെലവ് സർക്കാർ വഹിക്കണം. ഏതാണ്ടു മരണക്കിടക്കയിലുള്ള അദ്ദേഹത്തിന് എങ്ങനെ ചികിത്സാനുമതി നിഷേധിക്കുമെന്നു കോടതി ചോദിച്ചു. തുടർന്ന്, ഇക്കാര്യത്തിൽ എതിർപ്പില്ലെന്നു സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. കോടതിയെ അറിയിക്കാതെ ഡിസ്ചാർജ് ചെയ്യരുത്. മെഡിക്കൽ രേഖകൾ സമർപ്പിക്കണമെന്നും സന്ദർശിക്കാൻ കുടുംബാംഗങ്ങളെ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.

സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിൽസയ്ക്ക് അനുമതി തേടി റാവുവിന്റെ ഭാര്യ നൽകിയ ഹർജിയിലാണു നടപടി. 2018 ജൂണിൽ അറസ്റ്റിലായതു മുതൽ ജയിലിലുള്ള റാവു മരിച്ചാൽ കസ്റ്റഡി മരണമാകുമെന്ന് അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു.

ADVERTISEMENT

നാഡീ, മൂത്ര രോഗങ്ങളും മറവിയും അലട്ടുന്ന അദ്ദേഹം, തടവറയിൽ തീർത്തും കിടപ്പിലാണ്. ഇതേ കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർ വെർനൻ ഗോസ്വാമി, അരുൺ ഫെരേര എന്നിവരാണു പരിചരിക്കുന്നത്. മൂത്രം പോകാനായി ഇട്ട കത്തീറ്റർ മാറ്റിയിട്ടു മാസങ്ങളായെന്നും അഭിഭാഷക അറിയിച്ചു. ജൂണിൽ സർക്കാർ ആശുപത്രിയിലെ ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച് നില വഷളായിരുന്നു.

English Summary: Bombay HC issues order to move Varavara Rao to Nanavati Hospital