അതിർത്തിയിൽ ഭീകരർ നിര്മിച്ച തുരങ്കം കണ്ടെത്തി
ജമ്മു ∙ നുഴഞ്ഞുകയറുന്നതിനായി ഇന്ത്യ–പാക്ക് അതിർത്തിയിൽ ഭീകരർ നിർമിച്ച ഭൂഗർഭ തുരങ്കം കണ്ടെത്തി. അതിർത്തിരക്ഷാ സേനയാണ് സാംബ മേഖലയിൽ 150 മീറ്റർ നീളം വരുന്ന തുരങ്കം കണ്ടെത്തിയത്. ജമ്മുവിലെ നഗ്രോതയിൽ അടുത്തിടെ ജയ്ഷെ | Jammu Kashmir | Malayalam News | Manorama Online

ജമ്മു ∙ നുഴഞ്ഞുകയറുന്നതിനായി ഇന്ത്യ–പാക്ക് അതിർത്തിയിൽ ഭീകരർ നിർമിച്ച ഭൂഗർഭ തുരങ്കം കണ്ടെത്തി. അതിർത്തിരക്ഷാ സേനയാണ് സാംബ മേഖലയിൽ 150 മീറ്റർ നീളം വരുന്ന തുരങ്കം കണ്ടെത്തിയത്. ജമ്മുവിലെ നഗ്രോതയിൽ അടുത്തിടെ ജയ്ഷെ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് തുരങ്കം കണ്ടെത്തിയത്.
നഗ്രോതയിൽ സുരക്ഷാ സേന വധിച്ച 4 ജയ്ഷെ ഭീകരർ പാക്കിസ്ഥാനിലുള്ള ഭീകര സംഘടനാ നേതാക്കളുമായി നിരന്തര സമ്പർക്കത്തിലായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. എവിടെയെത്തിയെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നു പ്രതീക്ഷിക്കുന്നുവെന്നുമുള്ള പാക്ക് നമ്പരിൽ നിന്നുള്ള സന്ദേശങ്ങൾ ഭീകരർ സഞ്ചരിച്ച ട്രക്കിൽ കണ്ടെത്തിയ മൊബൈൽ ഫോണുകളിൽനിന്നു ലഭിച്ചു.
ജയ്ഷെ മുഹമ്മദ് ഓപ്പറേഷനൽ കമാൻഡർ കാസിം ജാനുമായാണ് ഇവർ ബന്ധപ്പെട്ടിരുന്നതെന്നാണു സൂചന.
2016ൽ പഠാൻകോട്ട് വ്യോമതാവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യ പ്രതിയായ കാസിം, ജയ്ഷെ മേധാവി റൗഫ് അസ്ഗറിന്റെ വിശ്വസ്തനാണ്.
കമാൻഡോ പരിശീലനം നേടിയ ശേഷമാണു ഭീകരർ ഇന്ത്യയിലേക്കു കടന്നത്. പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപിൽ നിന്ന് 30 കിലോമീറ്ററോളം നടന്ന സംഘം 19നു പുലർച്ചെ സാംബ സെക്ടറിലുള്ള ഇന്ത്യൻ അതിർത്തി കടന്നു. രണ്ടരയോടെ ട്രക്കിൽ കയറിയ ഇവർ പുലർച്ചെ 3.44നു ജമ്മുവിലെ സരോർ ടോൾ പ്ലാസ കടക്കുന്നതിന്റെ ദൃശ്യവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കശ്മീർ ലക്ഷ്യമിട്ടു നീങ്ങിയ സംഘത്തെ 4.45നു നർവാൽ ബൈപ്പാസിലുള്ള ടോൾ പ്ലാസയിലെ ഏറ്റുമുട്ടലിൽ സേന വധിക്കുകയായിരുന്നു.