തീവ്രപ്രചാരണം കഴിഞ്ഞു: ഹൈദരാബാദ് വോട്ടെടുപ്പ് നാളെ
ഹൈദരാബാദ് ∙ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനുള്ള, വിവിധ പാർട്ടികളുടെ തീവ്ര പ്രചാരണം ഇന്നലെ അവസാനിച്ചു. നാളെ തിരഞ്ഞെടുപ്പ് നടക്കും. നാലിനാണു ഫലം. നഗരസഭയുടെ 150 വാർഡുകളിലായി | Hyderabad Civic Polls | Manorama News

ഹൈദരാബാദ് ∙ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനുള്ള, വിവിധ പാർട്ടികളുടെ തീവ്ര പ്രചാരണം ഇന്നലെ അവസാനിച്ചു. നാളെ തിരഞ്ഞെടുപ്പ് നടക്കും. നാലിനാണു ഫലം.
നഗരസഭയുടെ 150 വാർഡുകളിലായി 1122 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 24 അസംബ്ലി മണ്ഡലങ്ങൾ ചേരുന്നതാണ് നഗരസഭാ പ്രദേശം. 74.67 ലക്ഷം വോട്ടർമാർ ഇവിടെയുണ്ട്.
അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ കേന്ദ്രമന്ത്രിമാർ എന്നിവരെ പ്രചാരണത്തിനായി ബിജെപി രംഗത്തിറക്കിയിരുന്നു. കോൺഗ്രസിന്റെ പ്രചാരണത്തിന് പാർട്ടിയുടെ തെലങ്കാന അധ്യക്ഷൻ എൻ.ഉത്തംകുമാർ റെഡ്ഡി നേതൃത്വം നൽകി.
തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര റാവു, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എന്നിവരും അവരവരുടെ പാർട്ടികളുടെ പ്രചാരണം നയിച്ചു. അരലക്ഷം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
English Summary: Hyderabad muncipal corporation election