ഭോപാൽ ∙ വാതക ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം പണിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ദുരന്തത്തിന്റെ 36–ാം വാർഷിക ദിനത്തിലാണു പ്രഖ്യാപനം. ലോകത്തിലെ മറ്റൊരു നഗരത്തിനും ഭോപാലിന്റെ ഗതിയുണ്ടാകരുതെന്ന് | Bhopal Gas Tragedy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ ∙ വാതക ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം പണിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ദുരന്തത്തിന്റെ 36–ാം വാർഷിക ദിനത്തിലാണു പ്രഖ്യാപനം. ലോകത്തിലെ മറ്റൊരു നഗരത്തിനും ഭോപാലിന്റെ ഗതിയുണ്ടാകരുതെന്ന് ഓർമപ്പെടുത്തുന്നതാകും സ്മാരകമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തെ തുടർന്നു വിധവകളായവർക്ക് 1000 രൂപ പെൻഷൻ നൽകുന്ന പദ്ധതി പുനരാരംഭിക്കും.

ദുരന്തത്തെ അതിജീവിച്ചവരും ബന്ധുക്കളും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ യൂണിയൻ കാർബൈഡ് ഫാക്ടറിക്കു സമീപം മനുഷ്യച്ചങ്ങല തീർത്തു. കമ്പനി ഏറ്റെടുത്ത ഡൗ കെമിക്കൽസിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായി സംഘടനകൾ ആരോപിച്ചു.

ADVERTISEMENT

ദുരന്തത്തിന് ഇരയായവരിലെ കോവിഡ് മരണം സംസ്ഥാന സർക്കാർ കുറച്ചുകാണിക്കുന്നതായും സംഘടനകൾ പറഞ്ഞു. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ച 518 പേരിൽ 102 പേർ വാതക ദുരന്ത ഇരകളാണെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ 254 പേർ വാതക ദുരന്ത ഇരകളാണെന്ന് സംഘടനകൾ പറയുന്നു. 1984 ഡിസംബർ രണ്ടിന് രാത്രി യൂണിയൻ കാർബൈഡ് കമ്പനിയുടെ കീടനാശിനി പ്ലാന്റിൽ നിന്നു ചോർന്ന മീഥൈൽ ഐസോസൈനേറ്റ് ശ്വസിച്ചു 3789 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 

English Summary: Madhya Pradesh Chief Minister announces memorial for Bhopal Gas Tragedy