ന്യൂഡൽഹി ∙ ബൗദ്ധിക സ്വത്തവകാശ (ഇന്റലക്ച്വൽ പ്രോപ്പർട്ടി– ഐപി) മേഖലയിൽ സഹകരണത്തിന് ഇന്ത്യയും യുഎസും ധാരണാപത്രം ഒപ്പുവച്ചു. മികച്ച രീതികളുടെയും വിവരങ്ങളുടെയും കൈമാറ്റം, ഐപി ഓഫിസുകളുടെ പ്രവർത്തനരീതി പരിഷ്കരണം | Intellectual Property | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബൗദ്ധിക സ്വത്തവകാശ (ഇന്റലക്ച്വൽ പ്രോപ്പർട്ടി– ഐപി) മേഖലയിൽ സഹകരണത്തിന് ഇന്ത്യയും യുഎസും ധാരണാപത്രം ഒപ്പുവച്ചു. മികച്ച രീതികളുടെയും വിവരങ്ങളുടെയും കൈമാറ്റം, ഐപി ഓഫിസുകളുടെ പ്രവർത്തനരീതി പരിഷ്കരണം, പരമ്പരാഗത വിജ്ഞാനത്തിന്റെ സംരക്ഷണത്തിനുള്ള നടപടികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് സഹകരണമെന്നു വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

പേറ്റന്റ്, ട്രേഡ്മാർക്ക്, പകർപ്പവകാശം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഐപി. ഐപി സംബന്ധിച്ച സമീപന രീതികളിൽ ഇന്ത്യയും യുഎസും തമ്മിൽ വലിയ വ്യത്യാസമുള്ളപ്പോൾ സഹകരണം യുഎസിന്റെ സ്വാധീനമായി മാറാമെന്ന് ഐപി നിയമ വിദഗ്ധൻ കെ.എം.ഗോപകുമാർ പറഞ്ഞു. ഇന്ത്യയിൽനിന്നുള്ളവർ യുഎസിലുള്ളവരെയല്ല പരിശീലിപ്പിക്കുക, മറിച്ചാണ് സംഭവിക്കുക.

ADVERTISEMENT

ഒൗഷധങ്ങളുടെയും മറ്റും നിർബന്ധിത ലൈസൻസിന് ഇന്ത്യയ്ക്കു വ്യവസ്ഥയുണ്ട്. ചെറിയ മാറ്റങ്ങൾ വരുത്തി പേറ്റന്റ് അവകാശം നീട്ടിക്കൊണ്ടുപോകുന്നതു തടയാനും വ്യവസ്ഥയുണ്ട്. യുഎസിന് ഈ വ്യവസ്ഥകളില്ല. അവിടെ പേറ്റന്റ് നേടുക എളുപ്പമാണ്. ഈ സമീപനരീതി സ്വീകരിക്കാനാണ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെ യുഎസ് പരിശീലിപ്പിക്കുന്നതെങ്കിൽ അതും ദോഷകരമാകും.

പരമ്പരാഗത വിജ്ഞാന ഡേറ്റാബേസ് പങ്കുവയ്ക്കാമെന്ന് ഇന്ത്യ പറയുന്നത് നല്ല ഉദ്ദേശ്യത്തിലാണെങ്കിലും അതേ താൽപര്യം യുഎസിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നും ഗോപകുമാർ പറഞ്ഞു. 

ADVERTISEMENT

ഇന്ത്യയിലെ പരമ്പരാഗത വിജ്ഞാനം കമ്പനികൾ പ്രയോജനപ്പെടുത്തിയാൽ അതിൽനിന്നുള്ള നേട്ടത്തിന് പ്രാദേശിക സമൂഹങ്ങൾക്കു കൂടി അവകാശമുറപ്പാക്കുന്നുണ്ട്. 

മറിച്ച്, പരമ്പരാഗത വിജ്ഞാനമുപയോഗിച്ച് യുഎസ് കമ്പനികൾ നേട്ടമുണ്ടാക്കിയാൽ അതു നിയമപരമായി തടയാൻ ഇന്ത്യയ്ക്കു സാധിക്കാതെ വരുമെന്നും വിലയിരുത്തലുണ്ട്.

ADVERTISEMENT

English Summary: India - USA sign agreement on intellectual property right