റേറ്റിങ് തട്ടിപ്പ്: റിപ്പബ്ലിക്കിലെ കൂടുതൽ പേർ പിടിയിലായേക്കും
മുംബൈ∙ ചാനൽ റേറ്റിങ് (ടിആർപി) തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവിയിലെ കൂടുതൽ ഉദ്യോഗസ്ഥർ അറസ്റ്റിലായേക്കും. ചാനലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ശിവ സുന്ദരം, ജീവനക്കാരായ ശിവേഡു മുലേക്കർ, രഞ്ജിത് വാൾട്ടർ എന്നിവരുടെ വസതികളിൽ പൊലീസ് | Republic TV | Malayalam News | Manorama Online

മുംബൈ∙ ചാനൽ റേറ്റിങ് (ടിആർപി) തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവിയിലെ കൂടുതൽ ഉദ്യോഗസ്ഥർ അറസ്റ്റിലായേക്കും. ചാനലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ശിവ സുന്ദരം, ജീവനക്കാരായ ശിവേഡു മുലേക്കർ, രഞ്ജിത് വാൾട്ടർ എന്നിവരുടെ വസതികളിൽ പൊലീസ് എത്തിയെങ്കിലും മൂവരും സ്ഥലത്തുണ്ടായിരുന്നില്ല.
ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) പ്രിയ മുഖർജിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഞായറാഴ്ച അറസ്റ്റിലായ സിഇഒ വികാസ് ഖൻചന്ദാനിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടെക്കും.
അറസ്റ്റിലായ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘൻശ്യാം സിങ്ങിനെ ചോദ്യം ചെയ്തപ്പോഴാണ് ഖൻചന്ദാനിയുടെ പങ്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.