പാർട്ടി നേതൃത്വമൊഴിഞ്ഞ് നിതീഷ്; പകരം വിശ്വസ്തൻ
പട്ന ∙ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും നിതീഷ്കുമാറിന്റെ വിശ്വസ്തനുമായ ആർ.സി.പി. സിങ് ജനതാദൾ (യു) ദേശീയ അധ്യക്ഷൻ. പാർട്ടി ദേശീയ നിർവാഹക സമിതി യോഗത്തിലാണു നിതീഷ് കു | Nitish Kumar | Malayalam News | Manorama Online

പട്ന ∙ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും നിതീഷ്കുമാറിന്റെ വിശ്വസ്തനുമായ ആർ.സി.പി. സിങ് ജനതാദൾ (യു) ദേശീയ അധ്യക്ഷൻ. പാർട്ടി ദേശീയ നിർവാഹക സമിതി യോഗത്തിലാണു നിതീഷ് കുമാർ അപ്രതീക്ഷിതമായി പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്ന തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടി ദേശീയ കൗൺസിൽ തീരുമാനത്തിന് അംഗീകാരം നൽകി.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള രാമചന്ദ്ര പ്രസാദ് സിങ് ഇപ്പോൾ രാജ്യസഭാംഗമാണ്. ബിഹാർ മുഖ്യമന്ത്രി സ്ഥാനവും പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടിയാണു നിതീഷ് സ്ഥാനമൊഴിഞ്ഞത്.