അഡ്വാനിയെ വിട്ടയച്ച വിധിക്ക് എതിരെ ഹർജി
ബാബറി മസ്ജിദ് തകർത്തതു സംബന്ധിച്ച ക്രിമിനൽ കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി ഉൾപ്പെടെ 32 പ്രതികളെയും വിട്ടയച്ച ലക്നൗ പ്രത്യേക സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി...LK Advani, LK Advani case, LK Advani babri masjid case

അലഹാബാദ് ∙ ബാബറി മസ്ജിദ് തകർത്തതു സംബന്ധിച്ച ക്രിമിനൽ കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി ഉൾപ്പെടെ 32 പ്രതികളെയും വിട്ടയച്ച ലക്നൗ പ്രത്യേക സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി.
കേസിലെ സാക്ഷികളും അയോധ്യ നിവാസികളുമായ ഹാജി മെഹ്മൂദ് അഹമ്മദ്, സയ്യിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണു ഹർജിക്കാർ. വിധിക്കെതിരെ സിബിഐ അപ്പീൽ നൽകാത്തതിനാലാണു ഹർജിയെന്നു ഹർജിക്കാരുടെ അഭിഭാഷകനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് നിർവാഹക സമിതി അംഗവുമായ സഫർയാബ് ജിലാനി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 30നാണു വ്യക്തമായ തെളിവില്ലെന്നു പറഞ്ഞ് എല്ലാ പ്രതികളെയും കോടതി വിട്ടയച്ചത്.
Content Highlight: Plea against LK Advani