പാംഗോങ്ങിൽ ഇന്ത്യ– ചൈന പിന്മാറ്റ ധാരണ
ന്യൂഡൽഹി ∙ ഇന്ത്യ–ചൈന അതിർത്തിയിൽ കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്ന് ഇരു സൈന്യങ്ങളും പിന്മാറാൻ തുടങ്ങിയെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ അറിയിച്ചു. ഒൻപതു തവണയായി നടന്ന ചർച്ചകൾക്കൊടുവിലാണു ... Pangong Strike | India China Agitation

ന്യൂഡൽഹി ∙ ഇന്ത്യ–ചൈന അതിർത്തിയിൽ കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ വടക്കുഭാഗത്തുനിന്ന് ഇരു സൈന്യങ്ങളും പിന്മാറാൻ തുടങ്ങിയെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ അറിയിച്ചു. ഒൻപതു തവണയായി നടന്ന ചർച്ചകൾക്കൊടുവിലാണു ധാരണയായത്.
ഇനി തീരുമാനമുണ്ടാകുംവരെ തടാകത്തിന്റെ വടക്കുഭാഗത്ത് ഫിംഗർ 3 മുതൽ 8 വരെയുള്ള പ്രദേശത്ത് ഇരുസൈന്യങ്ങളുടെയും പട്രോളിങ് ഉണ്ടാകില്ല. ഈ മേഖലയിൽ പട്രോളിങ് ഉൾപ്പെടെയുള്ള സൈനിക നടപടികൾക്ക് ഇരുരാജ്യങ്ങളും താൽക്കാലിക മൊറട്ടോറിയം പ്രഖ്യാപിച്ചു.
രാജ്യസഭയിൽ മന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തതയ്ക്കായി ചോദ്യങ്ങളുന്നയിക്കാൻ എ.കെ. ആന്റണി അവസരം ചോദിച്ചു. എന്നാൽ, ദേശീയ സുരക്ഷയും ഐക്യവും സംബന്ധിച്ച വിഷയമാണെന്നു പറഞ്ഞ് അധ്യക്ഷൻ ആവശ്യം നിരസിച്ചു.
English Summary: Disengagement pact mandates China to move troops to Finger 8 from Finger 4 in Pangong area