ചെന്നൈ ∙ ഭൂരിപക്ഷം തെളിയിക്കാനാവാതെ പുതുച്ചേരിയിൽ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജിവച്ചു. കാലാവധി പൂർത്തിയാക്കാൻ 2 മാസം | Puducherry Assembly Election 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഭൂരിപക്ഷം തെളിയിക്കാനാവാതെ പുതുച്ചേരിയിൽ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജിവച്ചു. കാലാവധി പൂർത്തിയാക്കാൻ 2 മാസം മാത്രം ബാക്കി നിൽക്കെയാണ് സർക്കാരിന്റെ പതനം.

കേരളത്തിനും തമിഴ്നാടിനുമൊപ്പം തിരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനമാണ് പുതുച്ചേരി. ഒരു മാസത്തിനിടെ ഭരണപക്ഷത്തെ 6 എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെ ലഫ്. ഗവർണറുടെ നിർദേശത്തെ തുടർന്നാണ് നാരായണ സാമി വിശ്വാസവോട്ട് തേടിയത്. ഭരണപക്ഷത്ത് സ്പീക്കർ ഉൾപ്പെടെ 12 പേരും പ്രതിപക്ഷത്ത് നാമനിർദേശം ചെയ്ത 3 പേരടക്കം 14 പേരുമാണ് അവസാന കക്ഷിനില.

ADVERTISEMENT

നാമനിർദേശം ചെയ്യപ്പെട്ട എംഎൽഎമാർക്ക് വോട്ടവകാശം നൽകരുതെന്ന് വിശ്വാസവോട്ടെടുപ്പിന്റെ ചർച്ചയ്ക്കിടെ നാരായണസാമി ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അംഗീകരിച്ചില്ല. ഇതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണകക്ഷി അംഗങ്ങൾ സഭ വിട്ടു. ഇതിനു പിന്നാലെ സർക്കാരിനു ഭൂരിപക്ഷമില്ലെന്നു സ്പീക്കർ റൂളിങ് നൽകി. പിന്നീട് ലഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജനെ കണ്ടു മുഖ്യമന്ത്രി രാജി നൽകി. സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. രാഷ്ട്രപതി ഭരണത്തിനു ഗവർണർ ശുപാർശ ചെയ്തേക്കുമെന്നാണു സൂചന. ഈയാഴ്ച തിരഞ്ഞെടുപ്പു വിജ്ഞാപനം വരാൻ സാധ്യതയുള്ളതിനാൽ പ്രതിപക്ഷം സർക്കാരുണ്ടാക്കാൻ ശ്രമിച്ചേക്കില്ലെന്നാണു സൂചന.