പുതുച്ചേരി സ്പീക്കർ രാജിവച്ചു; ലക്ഷ്യം ബിജെപി
ചെന്നൈ∙അമിത് ഷായുടെ സന്ദർശനത്തിനിടെ പുതുച്ചേരിയിൽ വീണ്ടും രാഷ്ട്രീയ കൂറുമാറ്റങ്ങൾ. കോൺഗ്രസ് എംഎൽഎ വി.പി.ശിവകൊലുന്തു സ്പീക്കർ സ്ഥാനം രാജിവച്ചു. ആരോഗ്യ പ്രശ്നങ്ങളാണു കാരണമായി പറയുന്നതെങ്കിലും ബിജെപിയിലേക്കു കളം മാറുന്നതിനുള്ള മുന്നോടിയാണെന്നു സൂചനയുണ്ട്. എംഎൽഎ | Puducherry Assembly Election 2021 | Malayalam News | Manorama Online

ചെന്നൈ∙അമിത് ഷായുടെ സന്ദർശനത്തിനിടെ പുതുച്ചേരിയിൽ വീണ്ടും രാഷ്ട്രീയ കൂറുമാറ്റങ്ങൾ. കോൺഗ്രസ് എംഎൽഎ വി.പി.ശിവകൊലുന്തു സ്പീക്കർ സ്ഥാനം രാജിവച്ചു.
ആരോഗ്യ പ്രശ്നങ്ങളാണു കാരണമായി പറയുന്നതെങ്കിലും ബിജെപിയിലേക്കു കളം മാറുന്നതിനുള്ള മുന്നോടിയാണെന്നു സൂചനയുണ്ട്. എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല. ഇതിനിടെ ശിവകൊലുന്തുവിന്റെ സഹോദരൻ രാമലിംഗവും മകനും ഷായുടെ സാന്നിധ്യത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചു.
നാരായണസാമി സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജിവച്ച കോൺഗ്രസ് എംഎൽഎമാരായ കെ.ലക്ഷ്മീനാരായണൻ, ജോൺ കുമാർ, ഡിഎംകെ എംഎൽഎ കെ.വെങ്കടേശൻ എന്നിവരും ബിജെപിയിൽ ചേർന്നു.
കുടുംബവാഴ്ചയാണു രാജ്യത്തുടനീളം കോൺഗ്രസ് തകരാൻ കാരണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. നേതാക്കൾ ബിജെപിയിലേക്ക് എത്തുന്നതിനു കാരണം മറ്റൊന്നല്ലെന്നും കാരയ്ക്കലിൽ നടന്ന പ്രചാരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.