പുതുച്ചേരിയിൽ ബിജെപിയെ അകറ്റി നിർത്താൻ എൻആർ കോൺഗ്രസുമായി സഖ്യത്തിനു തയാറാണെന്നു കോൺഗ്രസ് അറിയിച്ചു | Puducherry Assembly Election 2021 | Malayalam News | Manorama Online

പുതുച്ചേരിയിൽ ബിജെപിയെ അകറ്റി നിർത്താൻ എൻആർ കോൺഗ്രസുമായി സഖ്യത്തിനു തയാറാണെന്നു കോൺഗ്രസ് അറിയിച്ചു | Puducherry Assembly Election 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പുതുച്ചേരിയിൽ ബിജെപിയെ അകറ്റി നിർത്താൻ എൻആർ കോൺഗ്രസുമായി സഖ്യത്തിനു തയാറാണെന്നു കോൺഗ്രസ് അറിയിച്ചു. തീരുമാനം പിന്നീടു പ്രഖ്യാപിക്കുമെന്ന് എൻആർ നേതാവ് എൻ.രംഗസാമി പറഞ്ഞു. അതേസമയം, ബിജെപി സഖ്യത്തിൽ തന്നെ രംഗസാമിയെ നിലനിർത്താൻ ചർച്ച പുരോഗമിക്കുകയാണെന്നു ബിജെപിയും അറിയിച്ചു. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞാണു രംഗസാമി 2010-ൽ എൻആർ കോൺഗ്രസ് രൂപീകരിച്ചത്.

എൻഡിഎ സഖ്യത്തിൽ തുടരാൻ ബിജെപി നിർബന്ധിക്കുന്നതിനിടെ, മതനിരപേക്ഷ സഖ്യത്തിനു നേതൃത്വം നൽകാൻ ഡിഎംകെയും എൻആർ കോൺഗ്രസ് മേധാവി എൻ.രംഗസാമിയെ ക്ഷണിച്ചിരുന്നു.

ADVERTISEMENT

മൂന്നാം മുന്നണി സാധ്യത തുറന്നിട്ട് മക്കൾ നീതി മയ്യവും ചർച്ച നടത്തി. രംഗസാമി ഇതുവരെ മനസ്സു തുറന്നിട്ടില്ല. 30 അംഗ നിയമസഭയിലേക്ക് ഏപ്രിൽ ആറിനാണു തിരഞ്ഞെടുപ്പ്. നിലവിൽ സഭയിൽ എൻആർ കോൺഗ്രസിന് 7 അംഗങ്ങളുണ്ട്. കോൺഗ്രസുമായി തെറ്റി 2010 ലാണു രംഗസാമി എൻആർ കോൺഗ്രസ് രൂപീകരിച്ചത്. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലുമെത്തി.

English Summary: Political parties behind Ranghasamy in puducherry