വനിതാ ദിനത്തിൽ കൊൽക്കത്തയിൽ റാലി നടത്തുമെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചതാണ്. പാചകവാതക വിലക്കയറ്റത്തോടുള്ള പ്രതിഷേധത്തിലൂന്നിയ തിരഞ്ഞെടുപ്പു പ്രചാരണമായിരുന്നു ലക്ഷ്യം. പക്ഷേ, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി | Mamata Banerjee | Manorama News

വനിതാ ദിനത്തിൽ കൊൽക്കത്തയിൽ റാലി നടത്തുമെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചതാണ്. പാചകവാതക വിലക്കയറ്റത്തോടുള്ള പ്രതിഷേധത്തിലൂന്നിയ തിരഞ്ഞെടുപ്പു പ്രചാരണമായിരുന്നു ലക്ഷ്യം. പക്ഷേ, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി | Mamata Banerjee | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ ദിനത്തിൽ കൊൽക്കത്തയിൽ റാലി നടത്തുമെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചതാണ്. പാചകവാതക വിലക്കയറ്റത്തോടുള്ള പ്രതിഷേധത്തിലൂന്നിയ തിരഞ്ഞെടുപ്പു പ്രചാരണമായിരുന്നു ലക്ഷ്യം. പക്ഷേ, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി | Mamata Banerjee | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ ദിനത്തിൽ കൊൽക്കത്തയിൽ റാലി നടത്തുമെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചതാണ്. പാചകവാതക വിലക്കയറ്റത്തോടുള്ള പ്രതിഷേധത്തിലൂന്നിയ തിരഞ്ഞെടുപ്പു പ്രചാരണമായിരുന്നു ലക്ഷ്യം. പക്ഷേ, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീസുരക്ഷയുടെ പേരിൽ മമതയെ ആക്രമിച്ചതോടെ റാലിക്ക് ആ വിഷയംകൂടി കിട്ടി. 3 കിലോമീറ്ററോളം നീണ്ട പദയാത്രയ്ക്കൊടുവിൽ, തലേന്നു പ്രധാനമന്ത്രി നടത്തിയ പരിഹാസത്തിനും വിമർശനത്തിനും തീയാളുന്ന വാക്കുകൾകൊണ്ടു തിരിച്ചടിക്കുകയും ചെയ്തു മമത.

തിരഞ്ഞെടുപ്പ് കാലത്ത് മമതയുടെ ഏറ്റവും വലിയ ആയുധമാണ് ഇത്തരം പദയാത്രകൾ. ഇന്നലെ അതു വനിതകളുടേതു മാത്രമായിരുന്നു. പാതകളെ വനിതകൾ ഏറ്റെടുത്തതു പോലെ. തൃണമൂൽ കോൺഗ്രസിന്റെ വനിതാ നേതാക്കളും പുതുതായി പാർട്ടിയിൽ ചേർന്നു സ്ഥാനാർഥികളായ ചലച്ചിത്ര നടിമാരും മമതയുടെ ഒപ്പം നടന്നു. റാലി സമാപിച്ച എസ്പ്ലനേഡിലെ യോഗത്തിൽ നടത്തത്തിന്റെ ക്ഷീണം ഒട്ടുമില്ലാതെ ദീദി കത്തിക്കയറി.

ADVERTISEMENT

‘മോദി ഞങ്ങളെ സ്ത്രീസുരക്ഷ പഠിപ്പിക്കാൻ വന്നിരിക്കുന്നു. മോദിയുടെയും അമിത് ഷായുടെയും മാതൃകാ സംസ്ഥാനമായ ഗുജറാത്തിൽ എന്താണു സ്ഥിതി? ദിവസം 4 ബലാത്സംഗവും 2 കൊലപാതകവും വീതം നടക്കുന്നെന്നാണു മാധ്യമ വാർത്തകൾ. മോദിയും ഷായും ഗുജറാത്ത് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കു ശ്രദ്ധയൊന്നു തിരിക്കണം.

സ്റ്റേഡിയത്തിനു നരേന്ദ്ര മോദിയുടെ പേരിട്ടതിനെയും കോവിഡ് സർട്ടിഫിക്കറ്റിൽ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുന്നതിനെയും പരിഹസിച്ചും കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു മറുപടി കൊടുത്തു– ‘രാജ്യത്തിനു തന്നെ മോദിയുടെ പേരിടുന്ന ദിവസം വരും.’ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്നും 294 സീറ്റിലും ദീദി – ബിജെപി മത്സരമാണെന്നും അവർ പറഞ്ഞു.

ADVERTISEMENT

ഉച്ചകഴിഞ്ഞു നഗരത്തിലെ മെഡിക്കൽ കോളജിനു സമീപത്തുനിന്നാണു പദയാത്ര തുടങ്ങിയത്. പല വഴികളിൽനിന്നു സ്ത്രീകൾ വന്നിറങ്ങി. ചിലർ ബംഗ്ല ജനനി എന്നെഴുതിയ കുടങ്ങൾ തലയിൽ ചുമന്നു. രണ്ടരയോടെ ആകെ ബഹളം. പൊലീസ് വാഹനവ്യൂഹത്തിൽ മമത എത്തി. പിന്നെ ചടങ്ങൊന്നുമില്ലാതെ നടത്തം തുടങ്ങി. പാർട്ടിയുടെ വനിതാ നേതാക്കളായ ചന്ദ്രിമ ഭട്ടാചാര്യ, മാല റോയ്, ചലച്ചിത്ര നടിമാരും സ്ഥാനാർഥികളുമായ സായന്തിക ബാനർജി, ജൂൺ മാലിയ, സായനി ഘോഷ് എന്നിവരും മമതയുടെ ഇടത്തും വലത്തും. ഒരാൾ വിളക്കു വച്ച താലം പിടിച്ചു.

‘ജയ് ബംഗ്ല’ എന്നെഴുതിയ, തുണികൊണ്ടുള്ള പ്ലക്കാർഡ് ധരിച്ചാണു മമത നടന്നത്. പദയാത്ര കോളജ് സ്ട്രീറ്റ്, ലെനിൻ സരണി, ചൗരിംഗി റോഡ് വഴി നീണ്ടു. വഴിനീളെ സ്ത്രീകൾ ശംഖു വിളിച്ചു. പുരുഷൻമാർ ചെറിയ പ്ലാറ്റ്ഫോമുകളിൽനിന്ന് അഭിവാദ്യം ചെയ്തു. ഒറ്റ ആരവത്തെയും വിടാതെ മമത കൈ വീശുകയും തൊഴുകയും ചെയ്തുകൊണ്ടിരുന്നു.  വഴിയിൽനിന്നു ജയ് വിളിച്ച വനിതകൾ യാത്രയുടെ പിന്നിൽ കണ്ണികളായി. പദയാത്രയ്ക്കു നീളം കൂടിക്കൊണ്ടിരുന്നു. ഖേലാ ഹോബെ, ദീദിർ സ്വാഗതം എന്നൊക്കെ അവർ മുദ്രാവാക്യം വിളിച്ചു.

ADVERTISEMENT

എസ്പ്ലനേഡ് മെട്രോ സ്റ്റേഷനു സമീപം റോഡരികിലെ സമ്മേളന വേദിയിൽ സ്ത്രീകൾ മാത്രമേ കയറിയുള്ളൂ. കാകളിഘോഷ് ദസ്തിദാർ എംപി തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചുകൊടുത്തു.

പ്രസംഗത്തിനൊടുവിൽ മമതയും മുദ്രാവാക്യങ്ങൾ വിളിച്ചുകൊടുത്തു: ഖേലാ ഹോബെ, ജയ് ബംഗ്ല, വന്ദേ മാതരം, മാ മട്ടി മനുഷ്... ഒപ്പം മോദിക്കും സിൻഡിക്കറ്റിനും എതിരെയും. ശേഷം ഗായിക അദിതി മുൻഷി പാട്ടു പാടി. വേദിയിലെ വനിതകൾ കുരവയിട്ടു പിരിഞ്ഞു.

English Summary: Mamata Banerjee against Narendra Modi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT