ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ മറാഠ സംവരണ നിയമം ചോദ്യം ചെയ്തു സുപ്രീം കോടതിയിലുള്ള ഹർജികളിലൂടെ വീണ്ടും സംവരണ പരിധി വിഷയം ചർച്ചയാകുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലത്തു പാസാക്കിയ 102–ാം ഭരണഘടനാ ഭേദഗതിയുടെ സാധുതയും പരിശോധിക്കപ്പെടുന്നു. | Supreme Court | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ മറാഠ സംവരണ നിയമം ചോദ്യം ചെയ്തു സുപ്രീം കോടതിയിലുള്ള ഹർജികളിലൂടെ വീണ്ടും സംവരണ പരിധി വിഷയം ചർച്ചയാകുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലത്തു പാസാക്കിയ 102–ാം ഭരണഘടനാ ഭേദഗതിയുടെ സാധുതയും പരിശോധിക്കപ്പെടുന്നു. വിഷയം അതീവ പ്രാധാന്യമുള്ളതെന്ന് ഇടക്കാല ഉത്തരവിൽ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. 

മറാഠകൾക്കു തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16% വീതം സംവരണം നൽകാനാണു 2017 നവംബറിൽ പാസാക്കിയ നിയമത്തിലൂടെ മഹാരാഷ്ട്ര നിയമസഭ വ്യവസ്ഥ ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മൊത്തം സംവരണം 68 ശതമാനമായി. സംവരണം പരമാവധി 50% എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഇതു ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. 

ADVERTISEMENT

തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ 50 ശതമാന പരിധി കടക്കാമെന്നും മറാഠ സംവരണത്തിൽ അതു ബാധകമെന്നും 2019 ജൂണിൽ ബോംബെ ഹൈക്കോടതി വിധിച്ചു. അതേസമയം, സംവരണം 16 ശതമാനമെന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 12%, സർക്കാർ ജോലിക്ക് 13% എന്നിങ്ങനെ കുറച്ചു. ഈ വിധിയെ ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. മുസ്‌ലിംകൾക്ക് 5% സംവരണം നൽകിയതു പിന്നീട് ഒഴിവാക്കിയ മഹാരാഷ്ട്ര സർക്കാർ നടപടിക്കെതിരെയും ഹർജിയുണ്ട്. 

സുപ്രീം കോടതിയുടെ 3 അംഗ ബെഞ്ച് 2019 സെപ്റ്റംബറിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തു; വിഷയം 5 അംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഇതിനിടെ, 102ാം ഭരണഘടനാ ഭേദഗതിയും വന്നു. ഗവർണറുമായി ആലോചിച്ചാവണം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമുള്ള വിഭാഗങ്ങളുടെ പട്ടിക തയാറാക്കേണ്ടതെന്നും വ്യവസ്ഥയുള്ളതാണ് ഈ ഭേദഗതി. 

27 സംസ്ഥാനങ്ങളെങ്കിലും 50 ശതമാനത്തിലേറെ സംവരണം നൽകുന്നുണ്ടെന്നാണ് മഹാരാഷ്ട്രയ്ക്കുവേണ്ടി വാദിച്ച പി.എസ്. പട്‌വാലിയ ചൂണ്ടിക്കാട്ടിയത്. സാമ്പത്തികമായി പിന്നാക്കമുള്ളവരെയും ഉൾപ്പെടുത്തുമ്പോൾ മഹാരാഷ്ട്രയിലെ സംവരണം 72 ശതമാനമാകുമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. 

പരിഗണിക്കാൻ ഉദ്ദേശിക്കുന്ന 6 ചോദ്യങ്ങളാണ് ഇന്നലെ കോടതി മുന്നോട്ടുവച്ചത്. ഇതിൽ 4 എണ്ണം പൊതുസ്വഭാവമുള്ളതും 2 എണ്ണം മഹാരാഷ്ട്രയിലെ നിയമത്തെക്കുറിച്ചുള്ളതുമാണ്. 

ADVERTISEMENT

നിലവിൽ കോടതി നിർദേശിച്ച സമയക്രമമനുസരിച്ച്, ഈ മാസം 15ന് തുടങ്ങുന്ന വാദം 25ന് തീരും. കക്ഷിയല്ലെങ്കിലും കേസ് നിരീക്ഷിക്കാൻ കേരള സർക്കാർ അഭിഭാഷകരെ നിയോഗിച്ചിരുന്നു. ജഡ്ജിമാരായ അശോക് ഭൂഷൺ, എൽ.നാഗേശ്വര റാവു, എസ്.അബ്ദുൽ നസീർ, ഹേമന്ത് ഗുപ്ത, എസ്.രവീന്ദ്ര ഭട്ട് എന്നിവരുൾപ്പെട്ടതാണ് ബെഞ്ച്. 

ഭരണഘടനാബെഞ്ച് ഉന്നയിച്ച 4 ചോദ്യങ്ങൾ: 

∙ ഭരണഘടനാ ഭേദഗതികളും കോടതിവിധികളും സാമൂഹിക മാറ്റങ്ങളും കണക്കിലെടുക്കുമ്പോൾ, ഇന്ദിര സാഹ്നി കേസിൽ വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയോ പുനഃപരിശോധനയ്ക്കു വിധേയമാക്കുകയോ വേണോ? 

∙ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമുള്ള വിഭാഗങ്ങളെയും അവർക്കുള്ള ആനുകൂല്യങ്ങളും തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം നിഷേധിക്കുന്നതാണോ 102–ാം ഭേദഗതി? 

ADVERTISEMENT

∙ ഭരണഘടനയുടെ 15(4), 16(4) വകുപ്പുകൾ പ്രകാരം ‘ഏതു പിന്നാക്ക വിഭാഗവുമായി ബന്ധപ്പെട്ടും’ നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ഇത് ചുരുക്കുന്നതാണോ 102–ാം ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ 342എ വകുപ്പ്? 

∙ സംസ്ഥാനങ്ങൾക്കുള്ള നിയമനിർമാണ അധികാരം ഇല്ലാതാക്കുന്നതിലൂടെ 342എ വകുപ്പ് ഫെഡറൽ നയത്തെയോ ഭരണഘടനയുടെ ഘടനയെയോ ബാധിക്കുന്നുണ്ടോ?

English Summary: Reservation limit case in supreme court