ഭർതൃ ഗൃഹത്തിലെ പീഡനത്തിന് ഉത്തരവാദി ഭർത്താവ്: സുപ്രീം കോടതി
ന്യൂഡൽഹി ∙ ഭർതൃഗൃഹത്തിൽ സ്ത്രീക്ക് ഏൽക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഭർത്താവ് ഉത്തരവാദിയായിരിക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബന്ധുക്കളിൽ നിന്നേൽക്കുന്ന പരുക്കായാലും ഇക്കാര്യത്തിൽ അടിസ്ഥാനപരമായി ഭർത്താവാണ് ഉത്തരവാദിയെന്നു | Domestic Violence | Malayalam News | Manorama Online

ന്യൂഡൽഹി ∙ ഭർതൃഗൃഹത്തിൽ സ്ത്രീക്ക് ഏൽക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഭർത്താവ് ഉത്തരവാദിയായിരിക്കുമെന്നു സുപ്രീം കോടതി.
ബന്ധുക്കളിൽ നിന്നേൽക്കുന്ന പരുക്കായാലും ഇക്കാര്യത്തിൽ അടിസ്ഥാനപരമായി ഭർത്താവാണ് ഉത്തരവാദിയെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാര്യയെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഭർത്താവ് നൽകിയ അപേക്ഷ നിഷേധിച്ചാണ് കോടതിയുടെ പരാമർശം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവും ബന്ധുക്കളും നിരന്തരമായി ആക്രമിക്കുന്നുവെന്നാണ് ലുധിയാനയിൽ റജിസ്റ്റർ ചെയ്ത കേസ്.
ഭർത്താവിന്റെ മൂന്നാമത്തെ വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു. ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് അടിക്കാനും കത്തി കൊണ്ടു കുത്താനും താനെന്തൊരു മനുഷ്യനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.