ഗ്രാൻഡ് തമിഴ്നാട് ബംപർ; വാഗ്ദാനപ്പെരുമഴയുമായി ഡിഎംകെ, അണ്ണാഡിഎംകെ മുന്നണികൾ
ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിൽ ‘ക്ഷേമ പദ്ധതി’ യുദ്ധം. വീട്ടമ്മമാർക്കു മാസം 1000 രൂപ നൽകുമെന്ന ഡിഎംകെ വാഗ്ദാനത്തെ വെട്ടാൻ ‘ഡബിൾ ഡമാക്ക’ ഓഫറുമായി അണ്ണാഡിഎംകെ എത്തി- വീട്ടമ്മമാർക്കു മാസം 1500 രൂപ, റേഷൻ | Edappadi K Palaniswami | gas cylinder | MK Stalin | Tamil Nadu Assembly Election 2021 | Manorama Online

ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിൽ ‘ക്ഷേമ പദ്ധതി’ യുദ്ധം. വീട്ടമ്മമാർക്കു മാസം 1000 രൂപ നൽകുമെന്ന ഡിഎംകെ വാഗ്ദാനത്തെ വെട്ടാൻ ‘ഡബിൾ ഡമാക്ക’ ഓഫറുമായി അണ്ണാഡിഎംകെ എത്തി- വീട്ടമ്മമാർക്കു മാസം 1500 രൂപ, റേഷൻ കാർഡുടമകൾക്കു വർഷം 6 സൗജന്യ ഗ്യാസ് സിലിണ്ടർ. ഇതിനിടെ, പകർപ്പവകാശ വിവാദം കൂടിയായതോടെ മത്സരത്തിന് എരിവും പുളിയുമായി. വീട്ടമ്മമാർക്കു ശമ്പളം നൽകുന്ന പദ്ധതി തങ്ങളുടെ നയരേഖയിൽ നിന്നു കോപ്പിയടിച്ചതാണെന്ന ആരോപണവുമായി മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രംഗത്തെത്തി. അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്കു മാസ ശമ്പളം കമൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപു ക്ഷേമ പദ്ധതികളുടെ വെടിക്കെട്ട് സർക്കാർ നടത്തിയിരുന്നു. സഹകരണ ബാങ്കുകളിലെ കാർഷിക വായ്പ എഴുതിത്തള്ളൽ, സഹകരണ ബാങ്കുകളിൽ നിന്ന് 6 പവൻ വരെയുള്ള സ്വർണപ്പണയ വായ്പ എഴുതിത്തള്ളൽ, വടക്കൻ തമിഴ്നാട്ടിൽ നിർണായക വോട്ടുബാങ്കായ വണ്ണിയർ സമുദായത്തിന് അതീവ പിന്നാക്ക വിഭാഗത്തിൽ 10.5% പ്രത്യേക സംവരണം എന്നിവയായിരുന്നു പ്രഖ്യാപനങ്ങൾ. ഇവ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡിഎംകെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായിരുന്നു.
വോട്ടർമാരെ പാട്ടിലാക്കാൻ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതു ദ്രാവിഡ പാർട്ടികളുടെ ശീലമാണ്. 1967 ൽ ഡിഎംകെ ആദ്യമായി ഭരണം പിടിച്ച തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് റേഷൻ കാർഡുടമകൾക്കു ഒരു രൂപയ്ക്കു നാലര കിലോ അരിയായിരുന്നു.
പിന്നീട് സൗജന്യ ഗ്രൈൻഡറും കളർ ടിവിയും ഫാനുമായി അണ്ണാഡിഎംകെയും ഡിഎംകെയും വാഗ്ദാനപത്രികയിൽ മത്സരിച്ചു. സംസ്ഥാനത്തിന്റെ പൊതുകടം ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ 20 ശതമാനത്തിലധികമാണെങ്കിലും വാഗ്ദാനങ്ങളിൽ പാർട്ടികൾ പിശുക്ക് കാണിക്കുന്നില്ല.
English Summary: Tamil Nadu Assembly Election: Rs 1500 per month for family heads, says Edappadi K Palaniswami