ന്യൂഡൽഹി ∙ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായ കോവാക്സീൻ പരീക്ഷണാർഥം നൽകുന്നത് അവസാനിപ്പിക്കുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിൽ മികച്ച ഫലപ്രാപ്തി ചൂണ്ടിക്കാട്ടിയതു പരിഗണിച്ചാണിത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ഇതിനുള്ള ശുപാർശ നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായ കോവാക്സീൻ പരീക്ഷണാർഥം നൽകുന്നത് അവസാനിപ്പിക്കുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിൽ മികച്ച ഫലപ്രാപ്തി ചൂണ്ടിക്കാട്ടിയതു പരിഗണിച്ചാണിത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ഇതിനുള്ള ശുപാർശ നൽകി. അന്തിമ തീരുമാനം ഡിസിജിഐയുടേതാണ്. 

കോവാക്സീന് അടിയന്തര അനുമതി നൽകുന്ന ഘട്ടത്തിൽ മൂന്നാം ഘട്ട ട്രയൽ പൂർത്തിയായിരുന്നില്ല. ഇതു പരിഗണിച്ചാണ് പരീക്ഷണാർഥം കുത്തിവയ്പ് നൽകിയാൽ മതിയെന്നു തീരുമാനിച്ചത്. ഇതുപ്രകാരം കോവാക്സീൻ സ്വീകരിക്കുന്നയാൾ പ്രത്യേക സമ്മതപത്രത്തിൽ ഒപ്പിടണം. വാക്സീൻ മൂലം വിപരീതഫലമുണ്ടായെന്നു തെളിഞ്ഞാൽ നഷ്ടപരിഹാരം അടക്കം കമ്പനി നൽകണമെന്നതായിരുന്നു വ്യവസ്ഥ.

ADVERTISEMENT

വീണ്ടും ഫൈസർ ?

ഇന്ത്യയിൽ അടിയന്തര അനുമതിക്ക് ആദ്യം അപേക്ഷ നൽകുകയും പിന്നീടു പിൻവലിക്കുകയും ചെയ്ത യുഎസിലെ ഫൈസർ കമ്പനി വീണ്ടും വാക്സീൻ ഇന്ത്യയിൽ ലഭ്യമാക്കാൻ മുൻകയ്യെടുക്കുന്നു. വാക്സീൻ വിതരണത്തിനുള്ള അനുമതി, വില നിർണയത്തിലെ സ്വാതന്ത്ര്യം എന്നിവ അനുവദിക്കുകയാണെങ്കിൽ വാക്സീൻ ലഭ്യമാക്കാൻ തയാറാണെന്ന് ഫൈസറിന്റെ ഇന്ത്യൻ വിഭാഗം ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു. എന്നാൽ, ഇന്ത്യ നിലപാടു വ്യക്തമാക്കിയിട്ടില്ല.

മൂക്കിൽ കൂടി വാക്സീൻ

ഭാരത് ബയോടെക് വികസിപ്പിച്ച, മൂക്കിൽക്കൂടി നൽകുന്ന ഒറ്റ ഡോസ് കോവിഡ് വാക്സീന്റെ പരീക്ഷണത്തിന് ഹൈദരാബാദിൽ തുടക്കമായി. കോവിഡ് വാക്സീനുകളിൽ ഏറ്റവും ലാഭകരവും ഫലപ്രദവുമാകുമെന്ന് കരുതപ്പെടുന്ന വാക്സീൻ നിലവിൽ 10 പേർക്കാണ് നൽകിയത്. 175 പേർക്കാണ് ആദ്യ ഘട്ട ട്രയലിൽ നൽകുന്നത്.

ADVERTISEMENT

രണ്ടരക്കോടി കവിഞ്ഞു

ഇന്ത്യയിൽ വാക്സീനെടുത്തവരുടെ എണ്ണം 2.52 കോടി കവിഞ്ഞു. ഇതിൽ 71 ലക്ഷം പേരും ആരോഗ്യപ്രവർത്തകരാണ്. 70 പേർ കോവിഡ് മുന്നണി പോരാളികളും. 60 വയസ്സിനു മുകളിലുള്ള 55.9 ലക്ഷം പേരും മറ്റു ഗുരുതര രോഗങ്ങളുള്ള 9.29 ലക്ഷം പേരും വാക്സീനെടുത്തു. ഇന്നലെ മാത്രം 9.22 ലക്ഷം പേർക്കാണു കുത്തിവയ്പു നൽകിയത്.

വാക്സീന് ഇടവേള 28 ദിവസം 

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഷീൽഡും കോവാക്സീനും 28 ദിവസത്തെ ഇടവേളയിൽ നൽകുന്ന രീതിയിൽ തൽക്കാലം മാറ്റമില്ലെന്ന് വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ. 

ADVERTISEMENT

12 ആഴ്ചത്തെ ഇടവേളയിൽ നൽകുന്നതു കോവിഷീൽഡ് വാക്സീനെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കുമെന്ന ലാൻസെറ്റ് മെഡിക്കൽ ജേണൽ പഠനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ രീതിയിൽ തന്നെ വാക്സീൻ മികച്ച ഫലം നൽകുന്നുണ്ട്. 

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി വിശദമായി പരിശോധിച്ച ശേഷമാണ് വാക്സീൻ 28 ദിവസത്തെ ഇടവേളയിൽ നൽകാൻ തീരുമാനിച്ചത്. കോവിഡിന്റെയും വാക്സീന്റെയും കാര്യത്തിൽ പുതിയ ഗവേഷണങ്ങളും മാറ്റങ്ങളും വരുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ നിലവിലെ കുത്തിവയ്പു രീതിക്കു മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Covaxin trial run ends

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT